പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
text_fieldsകൊച്ചി: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയാര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിന് വ്യാഴാഴ്ച മലബാര്‍ ഭദ്രാസനത്തില്‍നിന്ന് തുടക്കമാകും. മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് കത്തീഡ്രൽ, കോഴിക്കോട് ഭദ്രാസനത്തിലെ വേളംകോട് സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ ബാവ എത്തും. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച മുളന്തുരുത്തി, ആലുവ, കോതമംഗലം ചെറിയപള്ളി എന്നിവിടങ്ങളിൽനിന്ന് മൂന്ന് വിളംബര ജാഥകള്‍ പുറപ്പെടും.
ജാഥകള്‍ വൈകീട്ട് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ എത്തിച്ചേരും. തുടര്‍ന്ന് പതാക ഉയര്‍ത്തും. ശനിയാഴ്ച തൃശൂര്‍ ആര്യംപാടം പള്ളിക്കൂദാശ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വൈകീട്ട് പുത്തന്‍കുരിശില്‍ എത്തും. ഞായറാഴ്ച വൈകീട്ട് നാലിന് പുത്തന്‍കുരിശിൽ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ പൗരോഹിത്യ സുവര്‍ണജൂബിലി സമാപന സമ്മേളനവും പാത്രിയാര്‍ക്കാ ദിനാഘോഷവും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും.12ന് തിരുവനന്തപുരത്തുനിന്ന് ബൈറൂത്തിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

