ഒ.പി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുന്നു; ഡോക്ടർമാരുടെ സമരത്തിൽ ദുരിതമൊഴിയാതെ രോഗികൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുന്നു. ഏഴ് ദിവസമായി ഒ.പി ബഹിഷ്കരണവും നാല് ദിവസമായി ശസ്ത്രക്രിയ മുടക്കവും തുടരുകയാണ്. ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ആശുപത്രിയിൽ എത്തിയ രോഗികൾ ജൂനിയർ ഡോക്ടർമാരെ കണ്ട് മടങ്ങേണ്ട അവസ്ഥയാണ്. ശസ്ത്രക്രിയകൾ അനിശ്ചിതകാലത്തേക്ക് നീളുന്നു.
അതേസമയം, നിലപാട് കടുപ്പിച്ച് സർക്കാറും സമരത്തിലുറച്ച് ഡോക്ടർമാരും മുന്നോട്ടുപോവുകയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ കണ്ട് പരിഹാരം തേടാനാണ് ഡോക്ടർമാരുടെ ശ്രമം. അതിനുള്ള സമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന കെ.ജി.എം.സി.ടി.എ അറിയിച്ചു.
ആരോഗ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ വെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
ഡോക്ടർമാരുടെ സമരം തുടരുന്നതിനിടെ പുറത്തുവന്ന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചില്ലെന്നാണ് കെ.ജി.എം.സി.ടി.എ പറയുന്നത്. സിസ്റ്റം ഇങ്ങനയാണെങ്കിൽ പിഴവ് ആവർത്തിക്കുമെന്ന മുന്നറിയിപ്പാണ് ഡോക്ടർമാർ നൽകുന്നത്. ഡോക്ടർമാരുടെ പിഴവ് ഉയർത്തിക്കാട്ടി വിട്ടുവീഴ്ചയില്ലാതെ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

