Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗികൾ നിറയുന്നു;...

രോഗികൾ നിറയുന്നു; വേണം കൂടുതൽ ജാഗ്രത

text_fields
bookmark_border
covid
cancel

കോവിഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സംസ്​ഥാനത്തെ ഐ.​സി.​യു​വു​ക​ളും വെൻറി​ലേ​റ്റ​റു​ക​ളും നി​റ​യു​ന്നു. സർക്കാർ ആശുപത്രികൾക്ക്​ പുറമെ, സ്വകാര്യ ആശുപത്രികളിലെ സ്​ഥിതിയും വ്യത്യസ്​തമല്ല.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 134 വെൻറി​ലേ​റ്റ​റു​ക​ളി​ൽ ബാ​ക്കി​യു​ള്ള​ത്​ നാ​ലെ​ണ്ണ​ം. 161 ഐ.​സി.​യു കി​ട​ക്ക​ക​ളി​ലും രോ​ഗി​ക​ളു​ണ്ട്. 161 ​െഎ.​സി.​യു​വു​ക​ള​ട​ക്കം 538 കി​ട​ക്ക​ക​ളാ​ണ്​ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കാ​ണ്​ നീ​ക്കി​വെ​ച്ചത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 13-14 പേ​രെ​യാ​ണ്​ ​പ്ര​തി​ദി​നം പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. 25 ​െഎ.​സി.​യു കി​ട​ക്ക​ക​ൾ ഉടൻ സ​ജ്ജ​മാ​കും. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള ​െഎ.​സി.​യു കി​ട​ക്ക​ക​ളി​ൽ 54.3 ശ​ത​മാ​ന​മാ​ണ്​ ഇ​തു​വ​രെ നി​റ​ഞ്ഞ​ത്. ഒാ​ക്​​സി​ജ​ൻ കി​ട​ക്ക​ക​ളി​ൽ 16.8 ശ​ത​മാ​ന​വും.

തി​രു​വ​ന​ന്ത​പു​രം, കാ​ട്ടാ​ക്ക​ട, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കു​ക​ളി​ല്‍ ഓ​രോ സി.​എ​ഫ്.​എ​ല്‍.​റ്റി.​സി​ക​ള്‍ വീ​തം പു​തു​താ​യി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 200 പേ​ര്‍ക്കു​ള്ള കി​ട​ക്ക​ക​ള്‍ ഇ​വി​ടെ​യു​ണ്ട്. ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്കി​ല്‍ കി​ളി​മാ​നൂ​രി​ല്‍ പു​തു​താ​യി ഒ​രു ഡി.​സി.​സി (ഡൊ​മി​സി​ല​റി കെ​യ​ര്‍ സെൻറ​ര്‍) ഏ​റ്റെ​ടു​ത്തു. 100 പേ​രെ ഇ​വി​ടെ ഉ​ള്‍ക്കൊ​ള്ളി​ക്കാം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 50 ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കാ​യി നീ​ക്കി​വെ​ക്കാ​നു​ള്ള ന​ട​പ​ടി​ പു​രോ​ഗ​മി​ക്കു​ന്നു.

ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​ല​ക്ട​റേ​റ്റി​ൽ ഓ​ക്സി​ജ​ൻ വാ​ർ റൂം ​തു​റ​ന്നു. വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​മാ​ണ്​ ജി​ല്ല​ത​ല ഓ​ക്സി​ജ​ൻ സം​ഭ​ര​ണ​കേ​ന്ദ്ര​ം.

ആ​ല​പ്പു​ഴയി​ൽ സ​ർ​ക്കാ​ർ ​മേ​ഖ​ല​യി​ലുള്ള 43 വെൻറി​ലേ​റ്റ​റും ഒഴിവുള്ളതായി ജി​ല്ല മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി പറഞ്ഞു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 12 വെൻറി​ലേ​റ്റ​റുണ്ട്​. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ അ​റു​നൂ​റോ​ളം ഒാ​ക്​​സി​ജ​ൻ ബെ​ഡു​ക​ളുണ്ട്​. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന​ും ഡി.​എം.​ഒ അ​റി​യി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ 600 കി​ട​ക്ക​യി​ൽ 480ലും രോ​ഗി​ക​ളായി.100 ഐ.​സി.​യു​വി​ൽ 73ഉം 60 ​വെൻറി​ലേ​റ്റ​റി​ൽ 49ലും ​രോ​ഗി​ക​ളു​ണ്ട്. ആ​കെ​യു​ള്ള 2100 കി​ട​ക്ക​യി​ൽ കൂ​ടു​ത​ലും കോ​വി​ഡ്​ ബാ​ധി​ത​ർ​ക്കായി നീക്കിവെച്ചു.

കോ​ട്ട​യം ജി​ല്ല ആ​ശു​പ​ത്രി​യും പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശ്ശേ​രി, വൈ​ക്കം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ൾ നി​റ​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ൽ ഐ.​സി.​യു​വും വെൻറി​ലേ​റ്റ​റും പ​രി​മി​ത​മാ​ണ്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളു​ള്ള 18 സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ണ്ട്. അ​വി​ടെ​യെ​ല്ലാം ഐ.​സി.​യു​ക​ളും വെൻറി​ലേ​റ്റ​റു​ക​ളും നി​റ​ഞ്ഞു. എ​ന്നാ​ൽ, ഒാ​ക്​​സി​ജ​ൻ ക്ഷാ​മം ഇല്ല.

ഇ​ടു​ക്കിയി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സം​വി​ധാ​ന​ത്തി​െൻറ പ​ര​മാ​വ​ധി ശേ​ഷി​യും വി​നി​യോ​ഗി​ച്ച്​ ചി​കി​ത്സ ല​ഭ്യ​മാ​ക്കുമെ​ന്ന്​​ ആ​രോ​ഗ്യ​വ​കു​പ്പ്​. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​മേ​ഖ​ല​ക​ളി​ലാ​യി 1304 കോ​വി​ഡ്​ ബെ​ഡു​ക​ളും 42 വെൻറി​ലേ​റ്റ​ർ ബെ​ഡും 76 ഓ​ക്​​സി​ജ​ൻ ബെ​ഡും 116 ​െഎ.​സി.​യു ബെ​ഡു​മാ​ണു​ള്ള​ത്. ഇ​വ​യി​ലെ​ല്ലാം രോ​ഗി​ക​ളു​ണ്ട്. വാ​ക്​​സി​ൻ സ്​​റ്റോ​ക്കും പ​രി​മി​ത​മാ​ണ്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 360 വെൻറി​ലേ​റ്റ​ർ സൗ​ക​ര്യ​മാ​ണുള്ള​ത്. ഇ​തി​ൽ 70 ശ​ത​മാ​ന​വും നി​റ​ഞ്ഞു. ഐ.​സി.​യു, ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളും 60 ശ​ത​മാ​നം നി​റ​ഞ്ഞു​. കി​ട​ത്തി ചി​കി​ത്സ​ക്കു​ള്ള 6411 കി​ട​ക്ക​ക​ളി​ല്‍ 1184 എ​ണ്ണം കോ​വി​ഡ് രോ​ഗി​ക​ള്‍ക്കാ​യി മാ​റ്റി​വെ​ച്ചു. 873 ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളും സജ്ജം.തൃ​ശൂ​ർ ജി​ല്ല​യി​ൽ 38 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​യി 61 ശ​ത​മാ​നം കി​ട​ക്ക​ക​ൾ ഉ​പ​യോ​ഗ​ത്തി​ലാ​ണ്. 6737 കി​ട​ക്ക​ക​ളി​ൽ 4131 എ​ണ്ണ​ത്തി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്നു​ണ്ട്. 687 ഓ​ക്​​സി​ജ​ൻ കി​ട​ക്ക​ക​ളി​ൽ 339ലും രോ​ഗി​ക​ളു​ണ്ട്​. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ 47 വെൻറി​ലേ​റ്റ​റു​ക​ളി​ൽ 19 എ​ണ്ണ​ത്തി​ൽ കോ​വി​ഡ്​ രോ​ഗി​ക​ളു​ണ്ട്. 95 ഐ.​സി.​യു​ക​ളി​ൽ 31ൽ ​കോ​വി​ഡ്​ ബാ​ധി​ത​രാണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്​ രോ​ഗി​ക​ൾ അ​ധി​കമില്ല. ഓ​ക്​​സി​ജ​ൻ കി​ട​ക്ക​ക​ൾ​ക്കാ​ണ്​ കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ. 748ൽ 300 ​ഓ​ക്​​സി​ജ​ൻ കി​ട​ക്ക​ക​ളി​ൽ രോ​ഗി​ക​ളു​ണ്ട്. 53ൽ ​എ​ട്ട്​ വെൻറി​ലേ​റ്റ​ർ മാ​ത്ര​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 108 ഐ.​സി.​യു​ക​ളി​ൽ 17ൽ ​മാ​ത്ര​മേ രോഗികളുള്ളു. 1049 കി​ട​ക്ക​ക​ളി​ൽ 231ലേ ​രോ​ഗി​ക​ളു​ള്ളൂ.

സ​ർ​ക്കാ​ർ - സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 67 ആ​ശു​പ​ത്രി​ക​ളി​ലാ​യി 7768 കി​ട​ക്ക​ക​ളി​ൽ 4362 എ​ണ്ണം ഉ​പ​യോ​ഗ​ത്തി​ലാ​ണ്​. 1435ൽ 639 ​ഓ​ക്​​സി​ജ​ൻ കി​ട​ക്ക​ക​ളി​ലാ​ണ്​ രോ​ഗി​ക​ളു​ള്ള​ത്. 100 വെൻറി​ലേ​റ്റ​റു​ക​ളി​ൽ 27 എ​ണ്ണ​മാ​ണ്​ ഉ​പ​യോ​ഗ​ത്തി​ലു​ള്ള​ത്. 203ൽ 48 ​ഐ.​സി.​യു​വി​ലാ​ണ്​ രോ​ഗി​ക​ളു​ള്ള​ത്. അ​തി​തീ​വ്ര രോ​ഗി​ക​ളെ മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ​പ്ര​​വേ​ശി​പ്പി​ക്കു​ന്ന​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളി​ൽ കോ​വി​ഡ്​ വെൻറി​േ​ല​റ്റ​റു​ക​ൾ ഒ​ഴി​വി​ല്ല. നി​ല​മ്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന്​ നി​ല​വി​ൽ രോ​ഗി​ക​ളെ ജി​ല്ല​ക്ക്​ പു​റ​ത്തേ​ക്ക്​ റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. 67 ഐ.​സി.​യു ബെ​ഡു​ക​ളി​ൽ ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ്​ ഒ​ഴി​വ്. ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​ർ, ഓ​ക്​​സി​ജ​ൻ കോ​ൺ​സ​​ട്രേ​റ്റ​ർ എ​ന്നി​വ​യു​ടെ കു​റ​വു​ണ്ട്. ജി​ല്ല​ക്ക്​ സ്വ​ന്ത​മാ​യി ഒാ​ക്​​സി​ജ​ൻ ജ​ന​റേ​റ്റ​റി​ല്ല. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 366 ബെ​ഡു​ക​ളി​ൽ 86 എ​ണ്ണമാ​ണ്​ ഒ​ഴി​വു​ള്ള​ത്. എ​ന്നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ്​ ബെ​ഡ്​ ക്ഷാ​മ​മി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 50 ശ​ത​മാ​നം കി​ട​ക്ക​ക​ൾ കോ​വി​ഡ്​ രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ 23 വെൻറി​ലേ​റ്റ​റു​ക​ളി​ൽ 21 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളു​ണ്ട്. ഐ.​സി.​യു കി​ട​ക്ക​ക​ളി​ൽ 88ൽ 82​ലും നിറഞ്ഞു. ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ള്ള 36 കോ​വി​ഡ് ബാ​ധി​ത​ർ ഇ​വി​ടെ ഉണ്ട്. ബി, ​സി കാ​റ്റ​ഗ​റി​യി​ലു​ള്ള 191 രോ​ഗി​ക​ളാ​ണു​ള്ള​ത്. 188 കി​ട​ക്ക​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്‌. മ​റ്റ് വാ​ർ​ഡു​ക​ൾ കൂ​ടി ഏ​റ്റെ​ടു​ത്ത് കോ​വി​ഡി​നാ​യി സ​ജ്ജ​മാ​ക്കി​യാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. കി​ട​ക്ക​ക​ൾ കൂ​ട്ടാനു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ജി​ല്ല ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ 79 ഐ.​സി.​യു​ക​ളി​ൽ 25 എ​ണ്ണ​വും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 234ൽ 29 ​ഉം മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ 60 വെൻറി​ലേ​റ്റ​റു​ക​ളി​ൽ 27 എ​ണ്ണ​വും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ 70 വെൻറി​ലേ​റ്റ​റു​ക​ളി​ൽ 15 എ​ണ്ണ​വും ഒ​ഴി​വു​ണ്ട്.സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​ാക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള 450 കി​ട​ക്ക​ക​ളി​ൽ 183 എ​ണ്ണം ഒ​ഴി​വു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 693 കി​ട​ക്ക​യുണ്ട്​. അ​തി​ൽ 117 എ​ണ്ണം മാ​ത്ര​മേ ഒ​ഴി​വു​ള്ളൂ. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി മാ​റ്റി​വെ​ച്ച​തി​ൽ 5050ൽ 2005 കി​ട​ക്ക​ക​ൾ ഒ​ഴി​വു​ണ്ട്​. ബീ​ച്ച് ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ്, മാ​തൃ​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം, ജി​ല്ല കോ​വി​ഡ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ 846 കി​ട​ക്ക​ക​ളി​ൽ 186 എ​ണ്ണം ഒ​ഴി​വു​ണ്ട്.

26 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി 1830 കി​ട​ക്ക​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇതി​ൽ 420 എ​ണ്ണം ഒ​ഴി​വാ​ണ്. പ്രാ​ഥ​മി​ക-​ദ്വി​തീ​യ ചി​കി​ത്സ​ക്കാ​യി ജി​ല്ല​യി​ൽ 88 കേ​ന്ദ്ര​ങ്ങ​ളുണ്ട്​. ഇ​വി​ടെ 2374 കി​ട​ക്ക​ക​ളു​ണ്ട്. അ​തി​ൽ 1420 എ​ണ്ണം ഒ​ഴി​വാ​ണ്.വ​യ​നാ​ട്ടി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദി​നം​പ്ര​തി ആ​വ​ശ്യ​ത്തി​നു​ള്ള 280 ഡി ​ടൈ​പ് സി​ലി​ണ്ട​റു​ക​ൾ സ​ജ്ജ​മാ​ണ്. വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ അ​ഞ്ചു കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 596 കോ​വി​ഡ് കി​ട​ക്ക​ക​ളുണ്ട്​. ഇതിൽ 304 എണ്ണം ഒ​ഴി​വു​ണ്ട്. നാ​ല് ഫ​സ്​​റ്റ് ലൈ​ൻ ട്രീ​റ്റ്മെൻറ് സെൻറ​റു​ക​ളി​ൽ 185 കി​ട​ക്ക​ക​ളും മൂ​ന്ന് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെൻറ് സെൻറ​റു​ക​ളി​ൽ 72 കി​ട​ക്ക​ക​ളും ഒ​ഴി​വു​ണ്ട്. അ​ഞ്ചു കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ 99 ഐ.​സി.​യു കി​ട​ക്കക​ളി​ൽ 71 എ​ണ്ണ​വും 46 വെൻറി​ലേ​റ്റ​റു​ക​ളി​ൽ 27 എ​ണ്ണ​വും ഒ​ഴി​വാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid patient​Covid 19
News Summary - Patients are filling; Be extra careful
Next Story