രോഗിയെ പുഴുവരിച്ച സംഭവം: ഡോക്ടറടക്കം മൂന്നുപേർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്ക് സസ്പെൻഷൻ. നോഡൽ ഓഫീസറായ ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി. രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ വിശദമായി അന്വേഷണം നടത്തും. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
എന്നാല്‍, സംഭവത്തില്‍ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കിയാണ് നടപടിയെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചു.
ആഗസ്റ്റ് 21ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാർ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തില്‍ പുഴുവരിച്ചത് ബന്ധുക്കള്‍ കണ്ടെത്തിയത്. വീഴ്ചയിലേറ്റ പരിക്കുകളെ തുടർന്നാണ് ഓഗസ്റ്റ് 21ന് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാനും അധികൃതർ നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് അനിൽകുമാറിന് കോവിഡ് രോഗബാധ നെഗറ്റീവായത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിച്ച അനിൽകുമാറിന്റെ ശരീരത്തിൽനിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് കുടുംബം പരാതി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

