ആശുപത്രിയിൽ പോയി മടങ്ങവേ അപകടത്തിൽ പരിക്കേറ്റ രോഗി മരിച്ചു
text_fieldsകിളിമാനൂർ: കരൾ രോഗത്തിന് ചികിത്സിക്കാൻ ആശുപത്രിയിൽ പോയി മടങ്ങവേ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ രോഗി മരിച്ചു.
സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം പൊരുന്തമണിൽ നടന്ന അപകടത്തിൽ പരിക്കേറ്റ അടൂർ പന്നിവിഴ വടക്കേതിൽ പത്തിശ്ശേരിൽ വീട്ടിൽ പി.എസ്. രാജേഷ് (49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 5.45ന് പെരുന്തമൺ എം.ജി.എം സ്കൂളിന് മുന്നിലായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന പന്നിവിഴ ശിവശൈലത്തിൽ റിട്ട. എസ്.ഐ സുജാതക്ക് പരിക്കേറ്റു. രാജേഷിന്റെ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം അടൂരിലേക്ക് മടങ്ങവേയാണ് അപകടം.
അപകടത്തെ തുടർന്ന് അവശനിലയിലായ രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. ആനന്ദഭായിയാണ് രാജേഷിൻറെ അമ്മ. ഭാര്യ: സുഭദ്ര.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

