Top
Begin typing your search above and press return to search.
Madhyamam
    keyboard_arrow_down
    Login
    exit_to_app
    exit_to_app
    Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് മെഡിക്കൽ...

    കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി ആത്​മഹത്യ ചെയ്​തു

    text_fields
    bookmark_border
    കോഴിക്കോട് മെഡിക്കൽ കോളജിൽ രോഗി ആത്​മഹത്യ ചെയ്​തു
    cancel

    കോഴിക്കോട്​: മെഡിക്കൽ കോളജിലെ മെഡിസിൻ വാർഡിൽ രോഗിയെ ആത്​മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തി. ഫാറൂഖ്​ കോളജ്​ സ ്വദേശി പറമ്പത്ത്​ കാവിൽ കടിയാലത്ത്​ പ്രഭാകരൻ (58) ആണ്​ മരിച്ചത്​. ഏഴാം വാർഡിൽ വെള്ളിയാഴ്​ച പുലർ​െച്ച രണ്ടുമണിയോടെയാണ്​ സംഭവം. വാർഡിലെ ജനലിനുള്ളിലൂടെ പുറത്തേക്കു ചാടിയ രോഗി തലയടിച്ചുവീഴുകയായിരുന്നു. തലക്കേറ്റ പരിക്കാണ്​ മരണകാരണം​.

    വയറിന്​ അസുഖമായാണ്​ ഇയാൾ മെഡിക്കൽ കോളജിൽ അഡ്​മിറ്റായത്​. നേരത്തേ ബൈപാസ്​ ശസ്​ത്രക്രിയ കഴിഞ്ഞിരുന്നു. പ്രഭാകരനൊപ്പം വാർഡിൽ ഭാര്യയും അനുജത്തിയും ഉണ്ടായിരുന്നെങ്കിലും ഇവർ ഉറങ്ങുന്ന സമയത്ത്​ ഇയാൾ കട്ടിലിൽനിന്ന്​ എഴുന്നേറ്റുപോവുകയായിരുന്നു. സമീപത്തെ കട്ടിലിൽ ഉറങ്ങതെ കിടന്ന രോഗി ഇയാൾ ചാടുന്നതി​​െൻറ ശബ്​ദം കേട്ട്​ ബഹളം വെക്കുകയായിരുന്നു. ​

    Show Full Article
    TAGS:medical college calicut patient suicide kerala news 
    Next Story