Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുന്ദമംഗലം വാഹനാപകടം:...

കുന്ദമംഗലം വാഹനാപകടം: പിതാവിന് പിന്നാലെ മകളും മരിച്ചു

text_fields
bookmark_border
കുന്ദമംഗലം വാഹനാപകടം: പിതാവിന് പിന്നാലെ മകളും മരിച്ചു
cancel

കുന്ദമംഗലം: ദേശീയപാത 766ൽ പതിമംഗലത്ത് ഓട്ടോറിക്ഷയിൽ കാറിടിച്ച അപകടത്തിൽ പിതാവിന് പിന്നാലെ മകളും മരിച്ചു. പടനിലം ഉപ്പഞ്ചേരിമ്മൽ അബ്ദുൽ ഖാദറിന്റെ മകളും കൊടുവള്ളി തങ്ങൾസ് ജ്വല്ലറിയിലെ നജ്മുദ്ദീൻെറ ഭാര്യയുമായ ഷബ്ന (30) ആണ് ബുധാഴ്ച ഉച്ചയോടെ മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10.30 ന് പതിമംഗലം കയറ്റത്തിൽ അബ്ദുൾ ഖാദറും ശബ്നയും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഖാദർ അന്ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകൾ ശബ്ന നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഫാത്തിമ ഇസ (കളൻതോട് എം.ഇ.എസ്.രാജ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി), അയാഷ ബനീൻ. മാതാവ്: സുഹറ, സഹോദരി: ഷഹല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamangalamAccident NewsAccident Newspathimangalam
News Summary - pathimangalam accident
Next Story