വയോധികയെ വെട്ടിക്കൊന്നത് ജയിലിൽ പോകാൻ; കത്തുകൾ വീടിന്‍റെ പലഭാഗത്ത് നിന്നും കണ്ടെത്തി
text_fieldsപത്തനംതിട്ട: കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സഹായി മയിൽസ്വാമിയെ(62) പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പഴ പഴയ ഇൻഡസ് മോട്ടോഴ്സിന് സമീപം മലയത്ത് വീട്ടിൽ ജാനകി (92) ആണ് കൊല്ലപ്പെട്ടത്. ജയിലിൽ പോകാനാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ പൈശാചിക കൊല പാതകം നടന്നത്. തമിഴ് നാട് സ്വദേശിയായ മയിൽസ്വാമിയും ഇയാളുടെ ബന്ധുവും മറ്റൊരു സഹായിയായ ഭൂപതിയും ഏറെക്കാലമായി വൃദ്ധയെ നോക്കാനായി ഇവിടെ കഴിയുകയാണ്. ഭൂപതി റേഷൻ കാർഡുമായി ബന്ധപ്പെട്ട ആവശ്യത്തിന് നാട്ടിൽ പോയിരിക്കയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് എത്തിയത്.
കതക് തുറക്കാഞ്ഞത് കണ്ട് ജനലിൽ കൂടി വിളിക്കുകയായിരുന്ന ഭൂപതി. ഈ സമയം മയിൽസ്വാമി വന്നു. അമ്മ എവിടെയെന്ന് മയിൽസ്വാമിയോട് ചോദിച്ചപ്പോൾ കട്ടിലിൽ കിടക്കുന്നതായി പറഞ്ഞു. കതക് തുറക്കാൻ പറഞ്ഞപ്പോൾ പൊലീസ് വന്നിട്ട് തുറക്കാമെന്ന് പറഞ്ഞു. ഇതോടെ സംശയമായി അയൽ വാസികളെ കൂട്ടി വന്നപ്പോൾ ഇയാൾ കതക് തുറന്നു. വൃദ്ധ കഴുത്തറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. വൃദ്ധയെ കൊന്നതായി ഇയാൾ സമ്മതിച്ചു. വൃദ്ധയെ കൊല്ലുന്നതായി കാണിച്ച് മലയാളത്തിൽ കത്ത് എഴുതി വെച്ചിരുന്നത് കണ്ടെത്തി. ഇതിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ വീടിന്‍റെ പരിസരത്ത് പല ഭാഗത്തും വിതറി ഇട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

