Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരണവീട്ടിൽ പോയവർ സഞ്ചരിച്ച ജീപ്പും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

text_fields
bookmark_border
മരണവീട്ടിൽ പോയവർ സഞ്ചരിച്ച ജീപ്പും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
cancel

പന്തളം: മരണവീട്ടിൽ സന്ദർശനത്തിന് പോയ ബന്ധുക്കൾ സഞ്ചരിച്ച ജീപ്പും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാന്തുക പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർ​ച്ചെയായിരുന്നു അപകടം. ജീപ്പ് ഡ്രൈവർ കൊല്ലം ചെറുകുളം ശശിധരന്റെ മകൻ അരുൺകുമാർ (31), ജീപ്പിലുണ്ടായിരുന്ന അഞ്ചൽ തച്ചങ്കോട് രവീന്ദ്രന്റെ ഭാര്യ ലതിക (54) എന്നിവരാണ് മരിച്ചത്.

അഞ്ചലിൽനിന്ന് കോട്ടയത്ത് മരണവീട്ടിലേക്ക് പോയ അഞ്ചൽ സ്വദേശികൾ സഞ്ചരിച്ച കെ.എൽ. 02 എച്ച് 7131 നമ്പർ ജീപ്പും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് നിയന്ത്രണം വിട്ടതാണ് അപകടകാരണം. തൃശൂരില്‍ നിന്ന് കളിയിക്കാവിളയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.

ജീപ്പിൽ ഉണ്ടായിരുന്ന ആറുപേരെ പരിക്കുക​േളാടെ പന്തളം സിഎം ആശുപത്രിയിലും എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathanamthitta: Two killed in accident
Next Story