പാലായ്ക്ക് പിന്നാലെ പത്തനംതിട്ട രൂപതയും; നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ, നിയമനങ്ങളിൽ മുൻഗണന
text_fieldsകൊച്ചി: പാലരൂപതക്ക് പിന്നാലെ ക്രിസ്തൃൻ സമുദായത്തിന്‍റെ ജനസംഖ്യ വർധനവിന് പ്രോത്സാഹനവുമായി സിറോ മലങ്കരസഭ പത്തനംതിട്ട രൂപത. നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത സർക്കുലർ പുറത്തിറക്കി.
രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങൾക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തികമടക്കമുള്ള സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഈ കുടുംബങ്ങള്‍ക്ക് സഭാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ മുൻഗണനയുണ്ടാകും. നാലാമത്തെ കുഞ്ഞിന്‍റെ പ്രസവ ചെലവ് മുതൽ സഭ വഹിക്കും. കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത്തരം നടപടികളെന്നാണ് രൂപത അധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് പറയുന്നത്.
നേരത്തെ സമാനമായ നിലപാട് പാല രൂപത സ്വീകരിച്ചത് വിവാദമായിരുന്നു.കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങൾ നൽകുമെന്നായിരുന്ന സിറോ മലബാര്‍ സഭ പാലാ രൂപതയുടെ പ്രഖ്യാപനം. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നും അതിരൂപത പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

