Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട കൂട്ട ബലാത്സംഗം: അഞ്ചാം പ്രതി മുൻകൂർ ജാമ്യ ഹരജി നൽകി

text_fields
bookmark_border
സംഭവം നടന്ന സമയത്ത് വിദേശത്തായിരുന്നെന്ന് പ്രതി
Sexual Abuse Case
cancel

കൊച്ചി: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ അഞ്ചാം പ്രതി ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. അഞ്ചാം പ്രതി നന്ദു നൽകിയ ഹരജിയിൽ ജസ്റ്റിസ് ജി. ഗിരീഷ് സർക്കാറിന്‍റെ വിശദീകരണം തേടി. പെൺകുട്ടിയെ പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്ന് കാറിൽ റാന്നിയിലെത്തിച്ച് നാലുമുതൽ ആറുവരെയുള്ള പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

സംഭവം നടന്നതായി പറയുന്ന സമയത്ത് താൻ വിദേശത്തായിരുന്നെന്നും പാസ്പോർട്ട്​ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ചൂണ്ടിക്കാട്ടിയാണ്​ ഹരജി. എഫ്.ഐ.ആറിൽ ഹരജിക്കാരന്‍റെ പേര് തെറ്റായാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്. തനിക്കെതിരെ സാങ്കൽപികമായ ആരോപണമാണ്​ ഇര ഉന്നയിക്കുന്നത്​.

വീട്ടിൽ വന്ന്​ തിരച്ചിൽ നടത്തിയ ​പൊലീസ്​ തന്നെ വിദേശത്തുനിന്ന് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. നാട്ടിലെത്തിയാൽ അറസ്റ്റിന്​ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ്​ ഹരജിയിലെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathanamthitta Sexual Abuse Case: 5th accused filed anticipatory bail plea
Next Story