Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്തനംതിട്ടയിലെ മഹിളമോർച്ച നേതാവ് കോൺഗ്രസിൽ ചേർന്നു
text_fieldsbookmark_border
Listen to this Article
തിരുവല്ല: ബി.ജെ.പി വനിത സംഘടനയായ മഹിളമോർച്ചയുടെ കുറ്റൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റായിരുന്ന എം.ജി. പ്രസന്ന കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അംഗത്വം കൈമാറൽ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, നിർവാഹക സമിതിയംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് വെട്ടിക്കാടൻ, നീതു മാമ്മൻ കൊണ്ടൂർ, സുരേഷ് ജി. പുത്തൻപുരക്കൽ, കെ.സി. തോമസ്, സദാശിവൻ പിള്ള, ശാന്തി പി.ആർ, രേഷ്മ രാജേശ്വരി, ബിന്ദു കുഞ്ഞുമോൻ, പി.എ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

