കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷിച്ച് അഗ്നിശമനസേന
text_fieldsചൂണ്ടയിൽ കാൽ കുടുങ്ങിയ പരുന്തിനെ രക്ഷിക്കുന്നു
പത്തനംതിട്ട: കാലിൽ ചൂണ്ട തറച്ച് പറക്കാൻ സാധിക്കാതിരുന്ന പരുന്തിനെ രക്ഷപെടുത്തി അഗ്നിശമനസേനയുടെ സ്കൂബ ടീം. പത്തനംതിട്ട അഗ്നിശമനസേന നിലയത്തിലെ സേനാംഗങ്ങളാണ് പരുന്തിനെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയത്.
പത്തനംതിട്ട നിലയത്തിലെ റബർ ബോട്ടിന്‍റെ തകരാറിലായ ഔട്ട്ബോർഡ് എൻജിന്‍റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. തുടർന്ന് പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി പമ്പയാറ്റിൽ ആറന്മുള ഭാഗത്തെത്തിയ സ്കൂബാ ടീമാണ് ചൂണ്ടയിൽ കുരുങ്ങിയ പരുന്തിനെ കണ്ടത്.
കാൽ ചൂണ്ടയിൽ കുരുങ്ങിയ പരുന്ത് വെള്ളത്തിൽ കിടന്ന് ചിറകിട്ടടിക്കുകയായിരുന്നു. ഉടൻ തന്നെ പരുന്തിന്‍റെ സമീപത്തെത്തിയ സംഘം കാലിൽ തറച്ചുകയറിയ ചൂണ്ട നീക്കം ചെയ്ത് പറത്തിവിടുകയായിരുന്നു.
സീനിയർ ആൻഡ് റസ്കി ഓഫിസർ സുജിത്ത് നായരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ രാഗേഷ് ആർ.എസ്, ജിത്തു ബി, അഖിൽ കൃഷ്ണൻ, വിനയചന്ദ്രൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

