'പിണറായിക്ക് സംരക്ഷണമൊരുക്കുന്നത് ദോഷമാകും': പത്തനംതിട്ട ജില്ല കമ്മിറ്റിയിൽ വിമർശനം
text_fieldsപത്തനംതിട്ട: പിണറായി വിജയന് സംരക്ഷണമൊരുക്കുന്നത് പാർട്ടിക്ക് ദോഷമാകുമെന്ന് പത്തനംതിട്ടയിലെ വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം. മകൾ വീണാ വിജയന്റെ എക്സാലോജിക്കിന് സി.എം.ആർ.എലുമായി ഇടപാട് നടത്തുന്നതിൽ നിയമപരമായി തെറ്റില്ലെന്ന് വാദിക്കാമെങ്കിലും ധാർമികമായി ശരിയാണോ എന്ന ചോദ്യവും പ്രതിനിധികൾ ഉയർത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോന്നിയിലെത്തിയ പിണറായി സദസ്സിൽനിന്ന് ചോദ്യമുന്നയിച്ചയാളോട് വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതും വിമർശിക്കപ്പെട്ടു.
ഇത്തരം പ്രതികരണങ്ങൾ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുമെന്ന് നേതാക്കൾ മനസ്സിലാക്കണം. ഓരോ വാക്കും പ്രവൃത്തിയും ഓഡിറ്റ് ചെയ്യപ്പെടുമെന്നും നേതാക്കൾ മനസ്സിലാക്കണം. ആഗോള അയ്യപ്പ സംഗമം മതന്യൂനപക്ഷങ്ങൾ പാർട്ടിയുമായി അകലാൻ കാരണമായെന്നും വിമർശനമുണ്ടായി. വിപുലീകൃത ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ തന്റെ പ്രസംഗത്തിൽ പിണറായിയെ പിന്തുണച്ച്, കൂടുതൽ വിമർശനം വേണ്ടെന്ന് പ്രതിനിധികൾക്ക് പരോക്ഷ സന്ദേശം നൽകിയിരുന്നു.
ഇ.ഡി പിണറായിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ വേട്ടയാടാൻ ശ്രമിക്കുന്നതായി പറഞ്ഞ വിജയരാഘവൻ, കരാർ പ്രകാരം വീണാ വിജയന് ചെയ്യാത്ത സേവനത്തിനും പ്രതിഫലം വാങ്ങാമെന്ന് പറഞ്ഞ് മകൾക്കും പ്രതിരോധം തീർത്തു. എന്നാൽ, ഇതൊക്കെ തള്ളിയാണ് ജില്ല കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ആഞ്ഞടിച്ചത്.
എം.വി. ഗോവിന്ദന് ശാസന മാത്രം പോരെന്ന് അഭിപ്രായമുണ്ടായി. ഇനിയും താമസിച്ചിട്ടില്ലെന്നും കൂടുതൽ നടപടി വേണമെന്നും ചർച്ചയിൽ സംസാരിച്ച പ്രതിനിധികളിൽ ചിലർ ആവശ്യപ്പെട്ടു. വസ്വം ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെതിരെ നടപടി കൈിയത് പാർട്ടി പ്രതിഛായയെ ബാധിച്ചുവെന്നും അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

