Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാട്ടുപാടിയ ആളെ,...

പാട്ടുപാടിയ ആളെ, മകൾക്ക് പഠിക്കാനാവുന്നില്ലെന്നാരോപിച്ച് വീട്ടിൽകയറി കുത്തിക്കൊന്ന കേസ്: പ്രതിയുടെ ശിക്ഷ ശരിവെച്ചു

text_fields
bookmark_border
പാട്ടുപാടിയ ആളെ, മകൾക്ക് പഠിക്കാനാവുന്നില്ലെന്നാരോപിച്ച് വീട്ടിൽകയറി കുത്തിക്കൊന്ന കേസ്: പ്രതിയുടെ ശിക്ഷ ശരിവെച്ചു
cancel

കൊച്ചി: മകൾക്ക്​ പഠിക്കാനാവുന്നില്ലെന്നാരോപിച്ച്​ ഭക്തിഗാനം പാടിക്കൊണ്ടിരുന്ന ആളെ വീട്ടിൽ കയറി കുത്തി​ക്കൊന്ന കേസിലെ ഒന്നാം പ്രതിയു​െട ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. അതേസമയം, മൂന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി വെറുതെവിട്ടു. പത്തനംതിട്ട ചിറ്റാർ കിഴക്കേക്കരയിൽ 2011 മാർച്ച്​ 19ന്​ രാത്രി എട്ടിനുണ്ടായ സംഭവത്തിൽ ശശിധരൻ പിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചിറ്റാർ കിഴക്കേക്കര നീലിപിലാവ്​ സാൻ എന്ന സാബുവിന്​ പത്തനംതിട്ട അഡീഷനൽ സെഷൻസ്​​ കോടതി 2017 ​േമയ്​ ആറിന്​ വിധിച്ച ശിക്ഷയാണ്​ ജസ്​റ്റിസ്​ കെ. വിനോദ്​ ചന്ദ്രൻ, ജസ്​റ്റിസ്​ എ.എ. സിയാദ്​ റഹ്​മാൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ശര​ിവെച്ചത്​.

ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്നാം പ്രതി ലാലു എന്ന ലാലുമോനെയാണ്​ വെറുതെ വിട്ടത്​. മൂന്ന്​ പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി വിചാരണക്കുമു​േമ്പ മരിച്ചു. തടവുശിക്ഷക്ക്​ പുറമെ ഒരു ലക്ഷം പിഴയും വിധിച്ചിരുന്നു.

വരാന്തയിലിരുന്ന്​ ശശിധരൻ പിള്ള പാടുന്നതിനിടെ മകൾക്ക്​ പഠിക്കാൻ കഴിയുന്നില്ലെന്ന്​ ആക്രോശിച്ച്​ ഒന്നാം പ്രതിയും മറ്റ്​ രണ്ടുപേരും വീട്ടിലേക്ക്​ വന്ന് ​തർക്കമുണ്ടായി. ഇതിനിടെ​, സാബു മൂന്നുതവണ നെഞ്ചിൽ കുത്തി. ഉടൻ പിള്ള മര​ിച്ചു. തെളിവുകളില്ലാതെയാണ്​ സെഷൻസ്​ കോടതി വിധിയെന്ന്​ ചൂണ്ടിക്കാട്ടി ഇരുവരും ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ശശിധരൻ പിള്ളയുടെ ഭാര്യയാണ്​ പ്രധാന സാക്ഷിയെന്നും മൊഴി അവിശ്വസനീയമെന്നുമായിരുന്നു പ്രധാന വാദം.

എന്നാൽ, നേരിട്ട്​ സാക്ഷിമൊഴിയുള്ള കേസാണിതെന്നും തെളിവുകൾ അവിശ്വസിക്കേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച്​ പറഞ്ഞു. കത്തിയുമായാണ്​ ഒന്നാം പ്രതി വന്നതെന്നത്​ മുൻകൂട്ടി പദ്ധതിയിട്ടാണ്​ കുറ്റകൃത്യം നടത്തിയതെന്ന്​​ വ്യക്തമാക്കുന്നു. സാക്ഷിമൊഴികളും ശാസ്​ത്രീയ തെളിവുകളും തമ്മിൽ പൊരുത്തപ്പെടുന്നതായും കോടതി വ്യക്തമാക്കി.

എന്നാൽ, ലഭ്യമായ വസ്​തുതകളിൽനിന്ന്​ മൂന്നുപേരും ചേർന്ന്​ ആസൂത്രണം ചെയ്​താണ്​ കൊല ​നടത്തിയതെന്ന്​ കരുതാനാവില്ല. രണ്ടും മൂന്നും പ്രതികൾ​ തൊട്ടടുത്ത​ താമസക്കാരല്ലാത്തതിനാൽ കൊല്ലപ്പെട്ടയാളുടെ പാട്ടുമൂലം ശല്യം അനുഭവിക്കുന്നവരാണെന്ന്​ കരുതാനാകില്ല. പ്രതിയുടെ കൂടെ വന്നു എന്നതു​െകാണ്ടുമാത്രം ഇവർക്കും പങ്കാളിത്തമുണ്ടെന്നും കരുതാനാവില്ല. ഒന്നാം പ്രതിക്കൊപ്പം ചേർന്ന്​ ഇവരും കൃത്യനിർവഹണത്തിന്​ കൂടിയാലോചന നടത്തിയതിന്​ തെളിവില്ലെന്നും വ്യക്തമാക്കിയ കോടതി ലാലുമോനെ വെറുതെവിടുകയായിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaChittar
Next Story