ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്, പാസ്റ്റർ അറസ്റ്റിൽ
text_fieldsപാസ്റ്റർ ടി.പി. ഹരിപ്രസാദ്
കോട്ടയം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയ പാസ്റ്റർ ടി.പി. ഹരിപ്രസാദിനെ (45) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു .2023മുതൽ ഇയാൾ മുളങ്കുഴ കേന്ദ്രമായി പി.എം.ഐ (PMI) (പെന്തക്കോസ്ത് മിഷൻ ഓഫ് ഇന്ത്യ) എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിലാണ് ഇയാൾ ആളുകളിൽനിന്ന് പണവും സ്വർണ്ണ ഉരുപ്പടികളും തട്ടിയെടുത്തത്.
കോട്ടയം കുറുമ്പനാടം സ്വദേശിനിയുമായി ഇയാൾ കഴിഞ്ഞ 8 മാസമായി തമിഴ്നാട്, ബംഗളൂരു, കേരളത്തിലെ വിവിധ ജില്ലകളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. കൊല്ലം ജില്ലയിലെ ഫ്ലാറ്റിൽ നിന്ന് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തു. മണർകാട് സ്വദേശിനിയായ പരാതിക്കാരിയിൽനിന്നും 45 ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് . കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്പി സാജു വർഗീസ്,മണർകാട് എസ്.എച്ച്. അനിൽ ജോർജ്, എസ്.ഐ ജസ്റ്റിൻ, എ.എസ്. ഐ മാരായ രഞ്ജിത്ത് ജി, രാധാകൃഷ്ണൻ കെ.എൻ, രഞ്ജിത്ത്.എസ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചിങ്ങവനം ഗാന്ധിനഗർ,കുമരകം പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുണ്ട്. വിവിധ ഇടങ്ങളിലായിവാടകയ്ക്കും മറ്റുമായി താമസിക്കുന്നതാണ് ഇയാളുടെ രീതി. പാസ്റ്റർ നമ്പൂതിരി എന്നും ഇയാൾ അറിയപ്പെട്ടിരുന്നു.തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

