അസ്സല്‍ പാസ്പോര്‍ട്ട് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് വ്യാജ പാസ്പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
text_fieldsതിരുവനന്തപുരം: അസ്സല്‍ പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസും വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിച്ച് വ്യാജ പാസ്പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മൊയ്തീന്‍ ബിലാലാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെയുള്ള ജെറ്റ് എയര്‍വേസിന്‍െറ 9W529 നമ്പര്‍ വിമാനത്തില്‍ മസ്കത്തില്‍നിന്ന് എത്തിയതാണ് ഇയാള്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷെരീഫിന്‍െറ പേരിലുള്ള പാസ്പോര്‍ട്ടില്‍ ഇയാളുടെ ഫോട്ടോ പതിച്ചാണ് മസ്കത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര നടത്തിയത്. എമിഗ്രേഷന്‍ പരിശോധനക്ക് എത്തിയ ഇയാളോട് ബോര്‍ഡിങ് പാസ് ആവശ്യപ്പെട്ടപ്പോള്‍ കളഞ്ഞുപോയെന്ന് കളവ് പറഞ്ഞു. സംശയം തോന്നിയ എമിഗ്രേഷന്‍ അധികൃതര്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടത്തെിയത്. എമിഗ്രേഷന്‍ അധികൃതര്‍ ടോയ്ലറ്റില്‍ ഉപേക്ഷിച്ച അസ്സല്‍ പാസ്പോര്‍ട്ട് കണ്ടെടുത്തു. എന്നാല്‍, ബോര്‍ഡിങ് പാസ് കണ്ടത്തൊനായില്ല. ഇയാളുടെ പ്രവൃത്തിയില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലാക്കിയ ഐ.ബി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തു. തുടര്‍നടപടിക്ക് വലിയതുറ പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
