Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം...

മലപ്പുറം പാസ്​പോർട്ട്​ ഒാഫിസ്​ പുനഃസ്​ഥാപിച്ചു

text_fields
bookmark_border
passport-office
cancel

മലപ്പുറം: കോഴിക്കോട്​ ഒാഫിസിൽ ലയിപ്പിച്ച മലപ്പുറം റീജനല്‍ പാസ്‌പോര്‍ട്ട് ഒാഫിസ്​ കേന്ദ്രസർക്കാർ പുനഃസ്​ഥാപിച്ചു. മലപ്പുറം മേഖല ഓഫിസ്​ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചുള്ള ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുറപ്പെടുവിച്ചത്. ഇനി ഉത്തരവുണ്ടാകുന്നതുവരെ ഒാഫിസ്​ മലപ്പുറത്ത്​ തുടരാനും ഡിസംമ്പര്‍ 31 വരെ മലപ്പുറത്ത്​ ഒാഫിസ്​ പ്രവർത്തിച്ചിരുന്ന കെട്ടിടത്തി​​െൻറ കരാർ പുതുക്കാനും അതേ കെട്ടിടത്തിൽ തുടരാനും​ ഉത്തരവിൽ പറയുന്നു. എന്നാൽ, ഒാഫിസ്​ എന്തു കാരണത്താലാണ്​ മലപ്പുറത്ത്​ വീണ്ടും തുറക്കുന്നതെന്ന്​ ഉത്തരവിൽ പറയുന്നില്ല. എത്രകാലം ഒാഫിസ്​ മലപ്പുറത്ത്​ പ്രവർത്തിക്കുമെന്നും എന്ന്​ പ്രവർത്തനം പുനഃസ്​ഥാപിക്കുമെന്നും വ്യക്​തമല്ല. 

2006ലാണ് മലപ്പുറത്ത്​ മേഖല പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒാഫിസ്​ പ്രവർത്തന ചെലവും കോഴിക്കോട്​ ഒാഫിസിൽ ലയിപ്പിച്ചാലുള്ള നേട്ടവും ചൂണ്ടിക്കാട്ടി മലപ്പുറം ഒാഫിസ്​ അടച്ചുപൂട്ടാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. തുടർന്ന്​ നവംബർ 17ന്​ ഒാഫിസ്​ പ്രവർത്തനം അവസാനിപ്പിച്ചു. നവംബർ 24 വരെ എൻക്വയറി വിഭാഗവും 30 വരെ പാസ്​പോർട്ട്​ ഒാഫിസറും മലപ്പുറത്ത്​ തുടർന്നു. ഇതിനിടെ ഒാഫിസിലെ മുഴുവൻ ജീവനക്കാരും രേഖകളും വസ്​തുക്കളും കോഴിക്കോ​േട്ടക്ക്​ മാറ്റി. കോഴിക്കോട്​ ഒാഫിസി​​െൻറ ഭാഗമായി പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ്​ പുതിയ ഉത്തരവ്​. 

അതേസമയം, ഇതേ കെട്ടിടത്തിൽ ഒാഫിസ്​ പുനരാരംഭിക്കാൻ ഉടമയുടെ സമ്മതവും പഴയ സംവിധാനങ്ങൾ തിരികെ എത്തിക്കേണ്ടതുമുണ്ട്​. കോഴിക്കോടിൽ ലയിപ്പിച്ചതോടെ മലപ്പുറത്തെ പാസ്​പോർട്ട്​ ഒാഫിസർ ജി. ശിവകുമാറിന്​ കോയമ്പത്തൂരിലേക്ക്​ സ്​ഥലംമാറ്റമാവുകയും ചെയ്​തു. ഇവ പുനഃസ്​ഥാപിക്കുമെന്നതിനെ കുറിച്ച്​ ജീവനക്കാരും ആശയക്കുഴപ്പത്തിലാണ്​.  

മലപ്പുറത്ത്​ ഏറെപേർ ആശ്രയിച്ചിരുന്ന പാസ്​പോർട്ട്​ ഒാഫിസ്​ അടച്ചുപൂട്ടലിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. പി.​െക കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കണ്ടിരുന്നു. കുഞ്ഞാലിക്കുട്ടി ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്​. നിയമ തടസ്സങ്ങൾ മറികടക്കുന്നതി​​െൻറ ഭാഗമായാണ്​ ഒാഫിസ്​ മലപ്പുറത്ത്​ പുനഃസ്​ഥാപിക്കുന്നതെന്നും സൂചനയുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMalappuram News
News Summary - Passport Office Return to Malappuram -Kerala News
Next Story