Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ: പ്രവാസികളുടെ ആശങ്കക്ക് പരിഹാരമാകുന്നു
text_fieldsbookmark_border
മണ്ണാർക്കാട് (പാലക്കാട്): വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കുന്നത് സംബന്ധിച്ച പ്രവാസികളുടെ ആശങ്കക്ക് പരിഹാരം. പ്രവാസികൾക്ക് വാക്സിനേഷന് പ്രതേകം സൗകര്യം ഒരുക്കാനും വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ കൂടി ചേർത്ത് നൽകാനും നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച പ്രതിദിന വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
പ്രവാസികൾ വാക്സിൻ വിഷയത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരിച്ചുപോകുന്ന പ്രവാസികൾക്ക്, വാക്സിനേഷൻ സർട്ടിഫിക്കറ്റ് പല വിദേശ രാജ്യങ്ങളും നിർബന്ധമാക്കിയിരുന്നു.
നാട്ടിലെത്തിയ പ്രവാസികൾ പലരും വാക്സിൻ സ്വീകരിക്കുമ്പോൾ ആധാർ നമ്പറാണ് നൽകിയിരുന്നത്. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഇല്ലാത്തത് പ്രതിസന്ധി തീർത്തു.
Next Story
