പാസ്ബോർഡ് യോഗം ബുധനാഴ്ച: എസ്.എസ്.എൽ.സി ഫലം 15ന് തന്നെ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം വെള്ളിയാഴ്ചതന്നെ പ്രസിദ്ധീകരിക്കാൻ ധാരണ. ഇക്കാര്യത്തിൽ ബുധനാഴ്ച ചേരുന്ന പരീക്ഷ പാസ്ബോർഡ് യോഗത്തിൽ അന്തിമതീരുമാനമെടുക്കുമെന്ന് പരീക്ഷ കമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ക്യു.ഐ.പി യോഗത്തിൽ അറിയിച്ചു.
പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകുന്ന സാഹചര്യത്തിൽ പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിൽ അവ്യക്തത ഉയർന്നിരുന്നു. എന്നാൽ, എസ്.എസ്.എൽ.സി ഫലം നീട്ടിവെക്കുന്നത് പ്ലസ് വൺ പ്രവേശന നടപടികൾ ഉൾപ്പെടെ വൈകാൻ കാരണമാക്കുമെന്നും നേരത്തെ തീരുമാനിച്ച 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്നും ക്യു.ഐ.പി യോഗത്തിൽ പങ്കെടുത്ത അധ്യാപക സംഘടന പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടു. മേയ് 18ന് ഹയർസെക്കൻഡറി പരീക്ഷ പാസ്ബോർഡ് യോഗം ചേരുമെന്നും 25ന് പ്ലസ് ടു/ വി.എച്ച്.എസ്.ഇ ഫലം പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിടുന്നതായും യോഗത്തിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

