Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ത്യ അത്താഴ സ്മ​ര​ണ പുതുക്കി ഇന്ന് പെസഹ

text_fields
bookmark_border
pesaha day
cancel
camera_alt

പെസഹാ ശുശ്രൂഷക്ക്  ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപോലിത്ത പ്രധാന കാർമികത്വം വഹിച്ചപ്പോൾ

കോഴിക്കോട്: യേശുവിന്‍റെ അ​ന്ത്യ അ​ത്താ​ഴ വി​രു​ന്നിന്‍റെ സ്മ​ര​ണ പു​തു​ക്കി ക്രൈ​സ്ത​വ സ​മൂ​ഹം ഇന്ന് പെ​സ​ഹ ആ​ച​രി​ക്കു​ന്നു. അന്ത്യ അത്താഴത്തിനു ശേഷം യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയത് അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകൽ ശുശ്രൂഷയും വീടുകളില്‍ പെസഹ അപ്പംമുറിക്കലും നടക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​കും ക​ർ​മ​ങ്ങ​ള്‍ നടക്കുക.

പരുമല സെമിനാരിയിൽ പെസഹ ശുശ്രൂഷക്ക് അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത പ്രധാന കാർമികത്വം വഹിച്ചു. കാൽ കഴുകൽ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് പരുമല പള്ളിയിൽ നടക്കും. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്ത പ്രധാന കാർമികത്വം വഹിക്കും.

ശി​ഷ്യ​നാ​ല്‍ ഒ​റ്റി​ക്കൊ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് മു​മ്പ് യേ​ശു 12 ശി​ഷ്യ​ന്മാ​രെ​യും വി​ളി​ച്ചു ​ചേ​ര്‍ത്ത് പെ​സ​ഹ അ​പ്പം പ​ങ്കി​ട്ട് ഭ​ക്ഷി​ച്ച​തി​ന്‍റെ സ്മ​ര​ണ​യി​ലാ​ണ് ആ​ച​ര​ണം. സെ​ഹി​യോ​ന്‍ ഊ​ട്ടു​ശാ​ല​യി​ല്‍ ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ള്‍ ക​ഴു​കി ചും​ബി​ച്ച ശേ​ഷ​മാ​ണ് അ​പ്പം പ​ങ്കു​െ​വ​ച്ച​ത്.

കാ​ല്‍ ക​ഴു​ക​ലി​ലൂ​ടെ എ​ളി​മ​യു​ടെ​യും വി​ന​യ​ത്തിന്‍റെയും സ​ന്ദേ​ശ​വും അ​പ്പം മു​റി​ച്ച് ന​ല്‍കി​യ​തി​ലൂ​ടെ പ​ങ്കു​വെ​ക്ക​ലിന്‍റെ​യും മാ​തൃ​ക​യാ​ണ് യേ​ശു ലോ​ക​ത്തി​ന് കാ​ണി​ച്ചു​ കൊ​ടു​ത്ത​ത്. ദുഃഖ വെള്ളി ദിനത്തിൽ ദേവാലയങ്ങളില്‍ കുരിശിന്‍റെ വഴിയും നഗരി കാണിക്കല്‍ പ്രദക്ഷിണവും നടക്കും. ഉയിര്‍പ്പു തിരുനാളായ ഞായറാഴ്ചയോടെ 50 ദിവസത്തെ നൊയമ്പിനു പരിസമാപ്തിയാകും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Passover today renewed the Last Supper Memorial
Next Story