Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യ വിമാനം റദ്ദാക്കി പ്രതിഷേധവുമായി യാത്രക്കാർ

text_fields
bookmark_border
എയർ ഇന്ത്യ വിമാനം റദ്ദാക്കി പ്രതിഷേധവുമായി യാത്രക്കാർ
cancel

കോഴിക്കോട്​: കോഴിക്കോട്​ നിന്ന്​ ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കുന്നതിലെ അവ്യക്തതയെ തുടർന്നാണ്​ വിമാനം റദ്ദാക്കിയത്​. വിമാനം മുടങ്ങിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു​.

ജൂൺ 30 ബുധനാഴ്ച അർധരാത്രി വരെയായിരുന്നു നിലവിലെ കരാർ. എന്നാൽ ഇത് പുതുക്കാൻ വൈകിയതോടെ വ്യാഴാഴ്ച പുലർച്ചെ മുതൽ ഇന്ത്യയിലേക്കും തിരിച്ചു മുള്ള വിമാനയാത്രകൾ തടസപ്പെടുകയാണ്​.

കണ്ണൂർ , കൊച്ചി ഉൾപ്പെടെ കേരളത്തിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോയുടെ സർവീസും മുടങ്ങിയതോടെ നിരവധി മലയാളികളുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്​. അതെ സമയം പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്​.

സാങ്കേതിക തടസം കാരണമാണ് കരാര്‍ പുതുക്കുന്നത് വൈകുന്നതെന്നാണ് വിവരം. ഇന്നു വൈകിട്ടോടെ പ്രശ്ന പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passengers protest against cancellation of Air India flight
Next Story