നെന്മാറ വേല കഴിഞ്ഞ് ബസിന് മുകളിൽ യാത്ര; നാല് ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
text_fieldsപാലക്കാട്: നെന്മാറ-വല്ലങ്ങി വേലയുടെ വെടിക്കെട്ട് കണ്ട് മടങ്ങിയവർ ബസിന് മുകളിലിരുന്ന് യാത്ര ചെയ്ത സംഭവത്തിൽ നാല് ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എസ്.ആർ.ടി., കിങ്‌സ് ഓഫ് കൊല്ലങ്കോട് എന്നീ ബസുകളിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈൻസൻസ് ആണ് സസ്‌പെൻഡ് ചെയ്തത്. രണ്ടു ബസുടമകൾക്കും പാലക്കാട് ആർ.ടി.ഒ നോട്ടീസ് അയച്ചു. കൂടുതൽ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കാനും സാധ്യതയുണ്ട്.
ബസിന് മുകളിൽ നിറയെ യാത്രക്കാരുമായി പോകുന്നതിന്റെയും ബസിന് മുകളിൽ കയറി കണ്ടക്ടർ ടിക്കറ്റ് നൽകുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അപകടകരമായ രീതിയിൽ യാത്രക്കാരെ ബസിന് മുകളിൽ കയറി യാത്ര ചെയ്യാൻ അനുവദിച്ചെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് ലൈസൻസ് സസ്‍പെൻഡ് ചെയ്തത്.
അതേസമയം, നിരവധി ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തിയെന്നും പൊലീസ് നടപടിയെടുത്തില്ലെന്നുമാണ് ബസ് ജീവനക്കാരുടെ ആക്ഷേപം. പലതവണ ആവശ്യപ്പെട്ടിട്ടും യാത്രക്കാർ ബസിന് മുകളിൽ നിന്ന് ഇറങ്ങാൻ തയാറായില്ല. പൊലീസുകാർ നിയന്ത്രിച്ചിട്ടും നിൽക്കാത്ത ജനക്കൂട്ടത്തെ തങ്ങൾ എങ്ങനെ നിയന്ത്രിക്കുമെന്നും ബസ് ജീവനക്കാർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

