എം.സി റോഡിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്
text_fieldsചെങ്ങന്നൂർ: എം.സിറോഡിൽഎതിർദിശകളിൽ നിന്നുമെത്തിയ കാറുകൾ തമ്മിൽകൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ യാത്രക്കാർക്ക് പരിക്ക്. ചെങ്ങന്നൂർ ഭാഗത്തുനിന്നുവന്നകാറിലുണ്ടായിരുന്നചെങ്ങന്നൂർതിട്ടമേൽകളത്തറയിൽ രഘു (61) ന് സാരമായി പരിക്കേറ്റിട്ടുണ്ട്. പുത്തൻകാവ് ചോലക്കോട്ട് വടക്കേതിൽ ബിനോയി (48) ,പേരിശ്ശേരി കുമ്പഴതെക്കേതിൽ രഞ്ജിത്ത് എസ് സ്കറിയ (37), തൃശൂർ ചാവക്കാട് വലിയ കാട്ട് വടക്കേതിൽ,ആയിഷ(28),ചാവക്കാട് ചേറ്റുവഇറയ്ക്കാം വീട്ടിൽ ഷാജില (45), ചാവക്കാട് ഇറയ്ക്കാംവീട്ടിൽ രണ്ടു വയസുകാരൻ മുഹമ്മദ് സെയിൻ ,ചാവക്കാട് കല്ലൂർ വലിയ കാട്ട് വടക്കേതിൽ മുഹാസിന (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കല്ലിശേരിയിലെ സ്വകാര്യആശുപത്രിയിൽപ്രവേശിപ്പിച്ചു.ശനിയാഴ്ചപുലർച്ചെതിരുവൻവണ്ടൂർകല്ലിശ്ശേരി പറയനകുഴി പാലത്തിനു സമീപമാണ് അപകടം നടന്നത്. ചെങ്ങന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറും തൃശൂർഭാഗത്തു നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിൽ ഉണ്ടായിരുന്ന ഡ്രൈവർ അടക്കം യാത്രക്കാർക്ക് തലയ്ക്കും കൈക്കും കാലിനും പരിക്ക് പറ്റി.മറ്റൊരാളിൻ്റെ പല്ല് ഇളകിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പിന്നീട് ഇവർആശുപത്രിവിട്ടതായിഅധികൃതർ പറഞ്ഞു.കാറുകളുടെ മുൻവശം തകർന്നിട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയുടെ കാറിൻ്റെ ഓയിൽ ടാങ്ക് പൊട്ടിയ കാരണം റോഡിലേക്ക് ഓയിൽ ഒലിച്ചിറങ്ങി. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് റോഡ് വൃത്തിയാക്കിയത്. പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

