Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനം തിരിച്ചുവിട്ടു;...

വിമാനം തിരിച്ചുവിട്ടു; മണിക്കൂറുകളോളം ദുരിതത്തിലായി യാത്രക്കാർ

text_fields
bookmark_border
വിമാനം തിരിച്ചുവിട്ടു; മണിക്കൂറുകളോളം ദുരിതത്തിലായി യാത്രക്കാർ
cancel

ക​രി​പ്പൂ​ർ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​നം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ദു​രി​ത​ത്തി​ലാ​യി യാ​ത്ര​ക്കാ​ർ. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന യാ​ത്ര​ക്കാ​രാ​ണ് ദു​രി​തം അ​നു​ഭ​വി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് വി​മാ​നം കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ണ്ടും ഇ​റ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട്​ മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും അ​വി​ടെ ഇ​റ​ക്കി. ഇ​വ​രെ ബ​സി​ൽ കോ​ഴി​ക്കോ​ട്ട്​ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വീ​ണ്ടും ക​രി​പ്പൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ ഇ​റ​ങ്ങാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ വീ​ണ്ടും കൊ​ച്ചി​യി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

ഈ ​വി​മാ​ന​ത്തി​ൽ പോ​കേ​ണ്ടി​യി​രു​ന്ന 180 യാ​ത്ര​ക്കാ​രോ​ട് കൊ​ച്ചി​യി​ൽ​നി​ന്ന്​ വി​മാ​നം പു​റ​പ്പെ​ടും എ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. യാ​ത്ര​ക്കാ​രെ ബ​സി​ൽ അ​വി​ടെ എ​ത്തി​ക്കു​മെ​ന്നും പ​റ​ഞ്ഞു. അ​തി​നി​ടെ, ശ​നി​യാ​ഴ്ച​യി​ലെ ഫ്ലൈ ​ദു​ബൈ വി​മാ​നം ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ഈ ​വി​മാ​ന​ത്തി​ൽ ത​ലേ​ദി​വ​സ​ത്തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അം​ഗീ​ക​രി​ച്ചി​ല്ല. യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ നി​ല​പാ​ട് മാ​റ്റാ​ൻ ത​യാ​റാ​യി​ല്ല. സി.​ഐ.​എ​സ്.​എ​ഫ് ഇ​വ​രെ ത​ട​യു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​ന് കൊ​ച്ചി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു വി​മാ​ന​ക​മ്പ​നി യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഒ​രു​ദി​വ​സം മു​മ്പേ ക​രി​പ്പൂ​രി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ പ​ല​രും ക്ഷീ​ണി​ച്ചി​രു​ന്നു. കൊ​ച്ചി​വ​രെ യാ​ത്ര ചെ​യ്യു​ന്ന​തി​ലെ പ്ര​യാ​സം യാ​ത്ര​ക്കാ​രി​ൽ പ​ല​രും പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur airportflight delay
Next Story