യാത്രക്കാരനെ ബസ് മാറ്റി കയറ്റിവിട്ടു; കെ.എസ്.ആർ.ടി.സി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
text_fieldsതിരുവനന്തപുരം: ബസ് മാറ്റി കയറ്റിവിട്ട യാത്രക്കാരന് കെ.എസ്.ആർ.ടി.സി നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ഉത്തരവ്. 68കാരനായ കല്ലറ ചന്തു ഭവനിൽ ഇന്ദ്രാത്മജന് 2574 രൂപയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
2023 ജനുവരി 11-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം തമ്പാനൂരിൽനിന്ന് കിളിമാനൂരിലേക്ക് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്രചെയ്യുകയായിരുന്നു പരാതിക്കാരൻ. പട്ടത്തെത്തിയപ്പോൾ ഡിപ്പോയിൽനിന്ന് ബസ് തമ്പാനൂരിലേക്ക് തിരികെ വിളിപ്പിച്ചു. യാത്രക്കാർ തടസ്സം നിൽക്കുകയും തമ്പാനൂരില്‍നിന്നും മറ്റൊരു ബസ് വരുത്തിച്ച് പിന്നീട് യാത്ര ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ദ്രാത്മജൻ ഉപഭോക്തൃ കമീഷനെ സമീപിക്കുകയായിരുന്നു. മുതിർന്ന പൗരനായ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനാലാണ് കൂടുതൽ ചാർജ് നൽകി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്തതെന്നും തനിക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

