Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്കോ പൈലറ്റ്...

ലോക്കോ പൈലറ്റ് എത്തിയില്ല: പാസഞ്ചർ രണ്ടു മണിക്കൂർ വൈകി

text_fields
bookmark_border
ലോക്കോ പൈലറ്റ് എത്തിയില്ല: പാസഞ്ചർ രണ്ടു മണിക്കൂർ വൈകി
cancel

കൊ​ച്ചി: ലോ​ക്കോ പൈ​ല​റ്റ് എ​ത്താ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ ട്രെ​യി​ൻ ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വൈ​കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ സ്​​റ്റേ​ഷ​നി​ലാ​ണ്​ സം​ഭ​വം. രാ​വി​ലെ 7.40ന്​ ​പു​റ​പ്പെ​ടേ​ണ്ട എ​റ​ണാ​കു​ളം--​ആ​ല​പ്പു​ഴ പാ​സ​ഞ്ച​റാ​ണ് വൈ​കി 9.47ന്​ ​പു​റ​പ്പെ​ട്ട​ത്.

ലോ​ക്കോ പൈ​ല​റ്റി​നെ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കു​ന്ന​തി​ൽ ക​ൺ​ട്രോ​ളി​ങ് വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ വീ​ഴ്ച​യാ​ണ് വൈ​കി​യോ​ട്ട​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. ലോ​ക്കോ പൈ​ല​റ്റി​നെ ബു​ക്ക്​ ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ മു​ൻ​കൂ​ർ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഒ​മ്പ​തോ​ടെ ച​ര​ക്ക് ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന ലോ​ക്കോ പൈ​ല​റ്റി​നെ ഡ്യൂ​ട്ടി​ക്കെ​ത്തി​ച്ചു.

ട്രെ​യി​ൻ പു​റ​പ്പെ​ടാ​ൻ ക​ൺ​ട്രോ​ളി​ങ് സ്​​റ്റാ​ഫി​​െൻറ അ​നു​മ​തി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര വീ​ണ്ടും വൈ​കി. ഇ​തോ​ടെ ആ​ല​പ്പു​ഴ​യി​ൽ രാ​വി​ല​ത്തെ ഷി​ഫ്റ്റി​ൽ ജോ​ലി​ക്ക്​ ക​യ​റേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ കു​ടു​ങ്ങി. ചി​ല​ർ ബ​സു​ക​ളെ ആ​ശ്ര​യി​ച്ചു. ഒ​ടു​വി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsloco pilotpassenger trainmalayalam news
News Summary - Passenger Train Loco Pilot -Kerala News
Next Story