പാസഞ്ചർ മെമു ട്രെയിനുകൾ നിർത്തലാക്കിയ തീരുമാനം റദ്ദാക്കി
text_fieldsന്യൂഡൽഹി: തിരുവനന്തപുരം-എറണാകുളം സെക്ടറിൽ എട്ട് പാസഞ്ചർ മെമു ട്രെയിനുകൾ നിർത്തലാക്കിയ ദക്ഷിണ റെയിൽവേയുടെ തീരുമാനം റെയിൽവേ മന്ത്രി പിയൂഷ് േഗായൽ റദാക്കി. നിർത്തിവെച്ച സർവിസ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും.
ട്രെയിനുകൾ നിർത്തിയ തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. റെയിൽവേ മന്ത്രി പിയൂഷ് േഗായലിനെ കണ്ട് ചർച്ച നടത്തിയതിനെത്തുടർന്നാണ് നടപടി.
യാത്രക്കാർക്കുവേണ്ടി നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്ന മന്ത്രിയുടെ പ്രതിച്ഛായ തകർക്കുന്ന നടപടിയാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നു പിയൂഷ് േഗായലിനെ അറിയിച്ചതായി എം.പി പറഞ്ഞു. ട്രാക്കുകളുടെ അറ്റകുറ്റപ്പണിയും മറ്റും പറഞ്ഞ് രണ്ടുമാസത്തേക്കായിരുന്നു സർവിസുകൾ റദ്ദാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_1.jpg)