Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തുചാടി

text_fields
bookmark_border
സാരമായി പരിക്കേറ്റ യാത്രക്കാരൻ ചികിത്സയിൽ
ksrtc
cancel

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലെ ചില്ല് തകർത്ത് യാത്രക്കാരൻ പുറത്തേക്ക് ചാടി. റോഡിൽ വീണ് തലക്ക് സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കിഷൻ (28) ആണ് ബസിന്‍റെ ചില്ല് തകർത്ത് പുറത്തുചാടിയത്.

ഇന്ന് രാവിലെ ഏഴരയോടെ മാനന്തവാടി ദ്വാരകയിൽ വെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കയറിയ ഇയാൾ ചുണ്ടേൽ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്ന് ബസ് ജീവനക്കാർ പറയുന്നു. ദ്വാരകയിൽ വെച്ച് മുന്നിലേക്ക് വന്ന ഇയാൾ തലകൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് റോഡിലേക്ക് ചാടുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ മനോജിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - passenger jumped out of a moving KSRTC bus after breaking the front window
Next Story