കരിപ്പൂർ അപകടത്തിൽ പരിക്കേറ്റ യാത്രികന് ആശുപത്രിയിൽ യാത്രയയപ്പ്
text_fieldsകരിപ്പൂർ അപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായതിരുന്ന നൗഫലിനെ മിംസ് ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും എയർ ഇന്ത്യ അധികൃതരും ചേർന്ന് യാത്രയാക്കുന്നു
കോഴിക്കോട് : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു കരിപ്പൂര്‍ വിമാന അപകടത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു. ഗുരുതരമായി പരിക്കേറ്റ വയനാട് ചീരാല്‍ സ്വദേശി നൗഫല്‍ (36) ആണ് രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്തത്.
നൗഫലിന് യാത്രയയ്പ്പ് നല്കാന് എയര്‍ ഇന്ത്യ സ്റ്റേഷന് മാനേജര്‍ റാസ അലിഖാന്, എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് മാനേജര്‍ പ്രേംജിത്ത്, എയര്‍ ക്രാഫ്റ്റ് പേഷ്യൻറ് കോ ഒാര്‍ഡിനേറ്റര്‍ ഷിബില്‍ എന്നിവരും സന്നിഹിതരായി . ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി. പി. പ്ലാസ്റ്റിക് ആൻറ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. കെ. എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നൗഫലിന് ഉപഹാരം നല്കി.
യു. ബഷീര്‍ (ആസ്റ്റര്‍ മിംസ് ഡയറക്ടര്‍), സി.ഇ.ഒ ഫര്ഹാന് യാസിന്, ഡോ. മൊയ്തു ഷമീര്‍, ഡോ. പ്രദീപ് കുമാര്‍, ഡോ. നൗഫല്‍ ബഷീര്‍, ഡോ. വിഷ്ണുമോഹന് തുടങ്ങിയവരും സംബന്ധിച്ചു.