Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന്​ യാത്രക്കാരൻ കല്ലടയാറ്റിൽ വീണു

text_fields
bookmark_border
ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
train
cancel

ശാസ്താംകോട്ട: ശാസ്താംകോട്ട-മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് പാലത്തിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന്​ യാത്രികൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു. ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ചൊവ്വാഴ്ച വൈകീട്ട്​ 3.30ഓടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ശബരി എക്സ്​പ്രസിൽ യാത്ര ചെയ്തയാളാണ് കണ്ണങ്കാട്ട് കടവ് പാലത്തി‍െൻറ മധ്യഭാഗത്തുവെച്ച് കല്ലടയാറ്റിലേക്ക് തെറിച്ചുവീണത്. ട്രെയിനിൽ തിരക്കുണ്ടായിരുന്നു. വാതിൽക്കൽ ഇരുന്നയാളാണ് അപകടത്തിൽപ്പെട്ടത്. സഹയാത്രികരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്. ശാസ്താംകോട്ട അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിൽ നിർത്തിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passenger fell down from the running train
Next Story