Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേഹത്ത്​ വെള്ളം വീണത്​ ചോദ്യം ചെയ്​തു; ട്രെയിനിൽ യാത്രക്കാരന് വെട്ടേറ്റു

text_fields
bookmark_border
ദേഹത്ത്​ വെള്ളം വീണത്​ ചോദ്യം ചെയ്​തു; ട്രെയിനിൽ യാത്രക്കാരന് വെട്ടേറ്റു
cancel

തലശ്ശേരി: ചെന്നൈ മെയിലിൽ യാത്രക്കാരനെ സഹയാത്രികൻ വെട്ടി പരിക്കേൽപ്പിച്ചു. മലപ്പുറം കടലുണ്ടിയിലെ ചക്കുങ്കൽ വീട്ടിൽ സെയ്തലി(58)ക്കാണ് വെട്ടേറ്റത്. വലത് കൈയ്ക്കാണ് പരിക്ക്. ഇയാളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഴയങ്ങാടിക്കടുത്ത പുതിയങ്ങാടിയിൽ മത്സ്യവിൽപന തൊഴിലാളിയാണ് സെയ്തലവി .ജോലി സ്ഥലത്ത് നിന്ന്​ നാട്ടിലേക്ക് ചെന്നൈ മെയിലിൽ ജനറൽ കംപാർട്ട്മ​​െൻറിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികനായ തമിഴ് യുവാവാണ് അക്രമിച്ചത്. കണ്ണൂരിനും തലശ്ശേരിക്കുമിടയിക്കു വെച്ചാണ്​ സംഭവം.

കൊടുവാളുമായി മുകളിലെ ലഗേജ് കാരിയറിൽ ഇരിക്കുകയായിരുന്ന തെങ്ങുകയറ്റ തൊഴിലാളിയായ തമിഴ് യുവാവ് മുകളിൽ നിന്ന്​ ഉപയോഗിച്ച കുപ്പിവെള്ളം താഴെ ഇരുന്ന സെയ്തലവിയുടെ ദേഹത്ത് മറിഞ്ഞുവീണു. ഇത് ചോദ്യം ചെയ്തതോടെ രോഷാകുലനായ യുവാവ് കൊടുവാൾ വീശുകയും ഇത്​ തടുക്കാൻ ശ്രമിക്കുന്നതിനിടെ സെയ്​തലവിയുടെ കൈക്ക് പരിക്കേൽക്കുകയുമായിരുന്നു.

അക്രമിയെ ആയുധ സഹിതം മറ്റ് യാത്രക്കാർ പിടികൂടി. വണ്ടി തലശ്ശേരി സ്റ്റേഷനിലെത്തിയപ്പോൾ യുവാവിനെ ആർ.പി.എഫിനെ ഏൽപിച്ചു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ്​ സൂചന. പരിക്കേറ്റ സെയ്തലവിയെ ആർ.പി.എഫി​​​െൻറ സഹായത്തോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളത്തെ തുടർന്ന് ചെന്നൈ മെയിൽ അരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനിൽ നിർത്തിയിടേണ്ടി വന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - passenger in Chennai mail attacked with sickle by Tamil man -kerala news
Next Story