പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കാൻ റെയിൽവേ; സ്റ്റോപ്പുകൾ കുറയും
text_fieldsചെന്നൈ: പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കാൻ നീക്കം തുടങ്ങി ഇന്ത്യൻ റെയിൽവേ. 200 കി.മീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിക്കുന്ന പാസഞ്ചർ ട്രെയിനുകളാണ് എക്സ്പ്രസുകളാക്കി മാറ്റുക. രാജ്യത്താകെ അഞ്ഞൂറിലേറെ വണ്ടികൾ ഉടൻ തന്നെ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റും. ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റുന്നതോടെ സ്റ്റോപ്പുകൾ കുറയുകയും ചാർജ് വർധിക്കുകയും ചെയ്തു. ദ ഹിന്ദു ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കോവിഡിനെ തുടർന്നുള്ള താൽക്കാലിക നടപടിയാണോ അതോ സ്ഥിരമായാണോ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വിവിധ സോണുകൾക്ക് റെയിൽവേ നിർദേശം നൽകിയിട്ടുണ്ട്.
എക്സ്പ്രസ് ആക്കുന്ന പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ തീവണ്ടികൾ
- തൃശൂർ-കണ്ണൂർ പാസഞ്ചർ(5603)
- മംഗളൂരു-കോഴിക്കോട് പാസഞ്ചർ(56654)
- കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചർ(56650/56651)
- മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ(56324/56323)
- പാലക്കാട്-തിരുച്ചിറപ്പള്ളി പാസഞ്ചര്‍ (56712/56713)
- നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ (56363/56362)
- നാഗര്‍കോവില്‍-കോട്ടയം (56304)
- ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ (56365/56366)
- പുനലൂര്‍-മധുര പാസഞ്ചര്‍ (56700/56701)
- പാലക്കാട്-തിരുച്ചെന്തൂർ (56769, 56770)
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
