Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചുരം ദുരിതം; വ്യാപാരികൾ സമരത്തിന്

text_fields
bookmark_border
ചുരം ദുരിതം; വ്യാപാരികൾ സമരത്തിന്
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് ചു​ര​ത്തി​ലെ യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ചു​ര​ത്തി​ൽ കു​ടു​ങ്ങി ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ചു​ര​ത്തി​ലെ വ​ള​വു​ക​ളു​ടെ വീ​തി​കൂ​ട്ട​ൽ ന​ട​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ന്റെ ശോ​ച്യാ​വ​സ്ഥ കൂ​ടി​യാ​കു​ബോ​ൾ ചു​രം യാ​ത്ര ദു​രി​ത​മാ​യി മാ​റു​ക​യാ​ണ്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ​ക്കും അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന വ​ലി​യ ലോ​റി​ക​ൾ​ക്കും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.

ചു​രം റോ​ഡി​ലെ വ​ള​വു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​ച്ച് സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ശ്ന​പ​രി​ഹാ​ര​മി​ല്ലെ​ങ്കി​ൽ ചു​രം പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​ർ​ച്ചും ഉ​പ​വാ​സ​വും സം​ഘ​ടി​പ്പി​ക്കും.

ജി​ല്ല പ്ര​സി​ഡ​ന്റ് ജോ​ജി​ൻ ടി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​മ്പ​ന​ക്ക​ൽ, മ​ത്താ​യി ആ​തി​ര, സി.​വി. വ​ർ​ഗീ​സ്, സി. ​ര​വീ​ന്ദ്ര​ൻ, ക​മ്പ അ​ബ്ദു​ള്ള ഹാ​ജി, പി.​വി. മ​ഹേ​ഷ്, എം. ​മു​ജീ​ബ്, വി.​ഡി. ജോ​സ്, സേ​വ്യ​ർ ക​ര​ണി, ഇ. ​ഹൈ​ദ്രു, കെ.​കെ. അ​മ്മ​ദ് ഹാ​ജി, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ൾ നാ​സ​ർ, എ​ൻ.​പി. ഷി​ബി, താ​രി​ഖ് ക​ട​വ​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ, ടി.​പി. ഓ​മ​ന​ക്കു​ട്ട​ൻ, പി. ​ര​ഞ്ജി​ത്ത്, അ​ഷ്റ​ഫ് കൊ​ട്ടാ​രം, സി. ​റ​ഷീ​ദ്, സു​ബൈ​ർ അ​ത്തി​ല​ൻ, നെ​ജീ​ബ് പൂ​ങ്ങാ​ട​ൻ, സ​ലീം മേ​മ​ന, അ​സ്ലം ബാ​വ, അ​നി​ൽ​കു​മാ​ർ, നി​സാ​ർ ദി​ൽ​വേ, ജോ​യി പ​ന​മ​രം, റ​ഫീ​ഖ് മേ​പ്പാ​ടി, ജോ​ണി പെ​രി​ക്ക​ല്ലൂ​ർ, ഹ​രീ​ന്ദ്ര​ൻ ചീ​രാ​ൽ, ജോ​യി പേ​ര്യ, മു​നീ​ർ നെ​ടു​ങ്ക​ര​ണ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passage distress; traders to strike
Next Story