Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവശ്യവസ്​തു സർവിസ്​...

അവശ്യവസ്​തു സർവിസ്​ നടത്തുന്നവർക്ക്​ പാസ്​ നൽകും

text_fields
bookmark_border
അവശ്യവസ്​തു സർവിസ്​ നടത്തുന്നവർക്ക്​ പാസ്​ നൽകും
cancel

തിരുവനന്തപുരം: അവശ്യവസ്​തുക്കളുടെ സർവിസ്​ നടത്തുന്നവർക്ക്​​ പ്രത്യേക പാസ്​ നൽകുമെന്ന്​ മുഖ്യമന്ത്രി പിണറാ യി വിജയൻ അറിയിച്ചു. അവശ്യ സേവനമായി പ്രഖ്യാപിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ടവര്‍ പൊലീസ് നല്‍കുന്ന പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്. ജില്ല പൊലീസ് മേധാവിമാരാണ് പാസ് നല്‍കുന്നത്. ഡോക്​ടര്‍മാര്‍, നഴ്​സുമാര്‍ എന്നിവരുള്‍പ്പ െടെയുള്ള ആശുപത്രി ജീവനക്കാര്‍, ഡാറ്റാ സ​െൻറര്‍ ഓപ്പറേറ്റര്‍മാരും ജീവനക്കാരും, മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട ജീവനക്കാര്‍, സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാരും ഉടമകളും, കോവിഡ്-19 പ്രതിരോധത്തിന് ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പാൽ, പത്ര വിതരണ ജീവനക്കാര്‍, മെഡിക്കല്‍ ഷോപ്പ്, ഭക്ഷ്യ-പലചരക്ക് കടകള്‍, പെട്രോള്‍ പമ്പ്, പാചകവാതക വിതരണം മുതലായ മേഖലകളിലെ തൊഴിലാളികള്‍, സ്വകാര്യ മേഖലയുള്‍പ്പെടെയുളള സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കാണ് പാസ് നല്‍കുന്നത്.

ജോലി കഴിഞ്ഞ്​ പോകുന്ന മാധ്യമപ്രവർത്തകർക്ക്​ സുരക്ഷ ഉറപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും അവരുടെ ഐ.ഡി മാത്രം ഉപ​യോഗിച്ചാൽ മതി. അക്രഡിറ്റേഷൻ ഇല്ലാത്ത മാധ്യമപ്രവർത്തകർ സ്​ഥാപനങ്ങൾ നൽകുന്ന ഐ.ഡിയാണ്​ കാണിക്കേണ്ടത്​. ലോക്ക്​ ഡൗൺ പ്രഖ്യാപിച്ചിട്ടും ധാരാളം പേർ പുറത്തിറങ്ങുന്നുണ്ട്​. ഇത്​ ഒഴിവാക്കണം അത്യാവശ്യ ഘട്ടത്തിൽ മാത്രമേ സ്വകാര്യ വാഹനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ. പുറത്തിറങ്ങുന്നവർ സത്യവാങ്​മൂലം നൽകണം. തെറ്റായ വിവരം നൽകിയാൽ നടപടിയെടുക്കും.

കടകളിൽ വില കൂട്ടി വിൽക്കാനോ പൂഴ്​ത്തി വെക്കാനോ പാടില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കും. കാസർകോട്​ ഒഴികെ ജില്ലകളിൽ അവശ്യ വസ്​തുക്കൾ ലഭ്യമാകുന്ന കടകൾ രാവിലെ ഏഴ്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെ തുറക്കും. കാസർകോട്ട്​ രാവിലെ 11 മുതൽ അഞ്ച്​ മാത്രമേ കടകൾ ഉണ്ടാകൂ. വിനോദത്തിനും ആർഭാടത്തിനുമുള്ള കടകൾ തുറക്കരുത്​. കാസർകോട്​ ജില്ലയിലെ വീടുകളിൽ ബുദ്ധിമുട്ട്​ അനുഭവിക്കുന്നവർക്ക്​ ആവശ്യമായ സഹായങ്ങൾ വളണ്ടിയർമാർ എത്തിക്കണം.

സുഗമമായ മാധ്യമ പ്രവർത്തനത്തിന്​ എല്ലാ പിന്തുണയും നൽകുമെന്ന്​ മാധ്യമ മേധാവികളെ മുഖ്യമന്ത്രി അറിയിച്ചു. കോവിഡ്​ പ്രതിരോധ പ്രവർത്തനത്തിന്​ മികച്ച പിന്തുണയാണ്​ മാധ്യമങ്ങൾ നൽകുന്നത്​. മഹാമാരിയെ ചെറുത്ത്​ ജനങ്ങളെ രക്ഷിക്കാൻ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെ കൃതജ്​ഞതയോടെ ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക്​ സർക്കാർ നൽകുന്നത്​ വലിയ പ്രാധാന്യമാണ്​. തൊഴിലുറപ്പ്​ ജോലി ചെറിയ സംഘങ്ങളായി മാത്രം​ ചെയ്​താൽ മതി. തദ്ദേശ സ്​ഥാപനങ്ങളുടെ ഉടമസ്​ഥയിലുള്ള കടമുറികളിൽ വാടക നൽകാൻ രണ്ട്​ മാസത്തെ സാവകാശം അനുവദിക്കും. സന്നദ്ധ സേവനത്തിന്​ കൂടുതൽ യുവജനങ്ങൾ മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - pass will give for needed products
Next Story