എൻ.വി. കൃഷ്ണവാരിയരുടെ മകൾ യു.എസിൽ കാറപകടത്തിൽ മരിച്ചു
text_fieldsഅരിസോണ: കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പലും എൻ.വി. കൃഷ്ണവാരിയരുടെ മകളുമായ ഡോ. പാർവതി കൃഷ്ണവാരിയർ (73) അന്തരിച്ചു. യു.എസിലെ അരിസോണയിലുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്നു.
കോഴിക്കോട് പൊറ്റമ്മലിലെ വീട്ടിലായിരുന്നു താമസം. സർവീസിൽ നിന്ന് വിരമിച്ച ശേഷം അശ്വിനി ഡയഗ്നോസിസിൽ ജോലി ചെയ്തു. ഏതാനും വർഷമായി അമേരിക്കൽ മകളോടൊപ്പമായിരുന്നു. മാർച്ച് ഒന്നിന് രാത്രി ഫീനിക്സിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് സ്കോട്സ്ഡേയ്‌ലിലെ ഒസ്ബോൺ ഓണർഹെൽത്ത് മെഡിക്കൽ സെന്ററിൽ വെന്റിലേറ്ററിലായിരുന്നു. അപകട സമയത്ത് സഹോദരി ഡോ. ഉഷാ വാരിയരും സഹോദരീ ഭർത്താവ് പ്രേം വാരിയരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
പരേതനായ ഡോ. എൻ.വി. ഉണ്ണികൃഷ്ണ വാരിയർ (റിട്ട. മേധാവി, ശ്വാസകോശരോഗ വിഭാഗം, കോഴിക്കോട് മെഡിക്കൽ കോളേജ്) ആണ് ഭർത്താവ്. മകൾ: മന്യ വാരിയർ (അമേരിക്ക). മരുമകൻ: സുകുമാർ. അമ്മ: പരേതയായ പി.വി. ലക്ഷ്മികുട്ടി വാരസ്യാർ. മറ്റ് സഹോദരി: ഡോ. വാണി രാധാകൃഷ്ണൻ (ദുബൈ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

