Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലാസ് മുറിയിലെ വെടിവെപ്പ് ;വെടിയുണ്ട ശരീരത്തിൽനിന്ന് പുറത്തെടുക്കാനായില്ല,ഞരമ്പുകൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം

text_fields
bookmark_border
ക്ലാസ് മുറിയിലെ വെടിവെപ്പ് ;വെടിയുണ്ട ശരീരത്തിൽനിന്ന് പുറത്തെടുക്കാനായില്ല,ഞരമ്പുകൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയം
cancel

തൃത്താല: പരുതൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പ് സംഭവത്തില്‍ വിദ്യാർഥിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി. മറ്റൊരു ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഇവിടേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടിക്ക് വേദന മാത്രമായിരുന്നു ഉണ്ടായിരുന്നത്. ജീവന് ഭീഷണിയാകുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കുട്ടി ബോധവാനാണെന്നും സംസാരിക്കുന്നുണ്ടെന്നും വേദന കുറക്കുന്നതിനുള്ള മരുന്നുകൾ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വെടിയുണ്ടയുടെ സഞ്ചാരപാതയിൽ ഞരമ്പുകൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ ഡോക്ടർമാർക്ക് സംശയമുണ്ട്. ഇത് വ്യക്തമാക്കുന്നതിനായി മുറിവിന്റെ സഞ്ചാരപാതയിലൂടെ വിശദമായ പരിശോധന നടത്താനാണ് തീരുമാനം. പരിക്കേറ്റ ഭാഗം തുറന്ന് പരിശോധിച്ച് ആന്തരികമായി മറ്റ് പരിക്കുകളുണ്ടോയെന്ന് വിലയിരുത്തുന്ന രീതിയിലുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്. വെടിയുണ്ട പുറത്തെടുക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. ഡോക്ടർമാരായ ഇർഷാദിന്റെയും നജീബിന്റെയും നേതൃത്വത്തിലാണ് ചികിത്സ.

വെടിയുണ്ട ശരീരത്തിനുള്ളിൽ ചെന്ന് പല കഷണങ്ങളായി ചിതറുകയും ഒന്നിലധികം ഭാഗങ്ങളിൽ പരിക്കുണ്ടാക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. ചെറിയ എയർഗണുകളിൽ നിന്നുള്ള പെല്ലറ്റുകളുടെ പരിക്കുകൾ ഇതിൽനിന്ന് വ്യത്യസ്തമായിരിക്കാമെന്നും സൂചിപ്പിച്ചു. എന്നാൽ ഈ സംഭവത്തിൽ ഉപയോഗിച്ച വെടിയുണ്ടയുടെ കൃത്യമായ സ്വഭാവവും ശരീരത്തിലുണ്ടാക്കിയ പരിക്കുകളും വിശദമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Paruthur Student Bullet Removal Pending
Next Story