Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുഴയും കടന്ന് 'പാറു'...

പുഴയും കടന്ന് 'പാറു' രണ്ട് കിലോമീറ്റർ ഓടി; കൊലക്കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
പുഴയും കടന്ന് പാറു രണ്ട് കിലോമീറ്റർ ഓടി; കൊലക്കേസ്​ പ്രതി പിടിയിൽ
cancel
camera_alt

1. പ്രതി ജോർജ്.​ 2. രണ്ട് കിലോമീറ്റർ ഓടി പ്രതിയെ പിടിച്ച ഷൊർണൂർ സ്​റ്റേഷനിലെ പാറു എന്ന പട്ടി പൊലീസ് ഉദ്യോഗസ്ഥനൊപ്പം വരുന്നു

ചെ​റു​തു​രു​ത്തി: പാ​റു ഓ​ടി. പു​ഴ​യും പാ​ല​വും ക​ട​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​റി​ല​ധി​കം. ഓ​ട്ടം വെ​റു​തെ​യാ​യി​ല്ല. തേ​ടി​യ​യാ​ളെ പി​ടി​കൂ​ടി​യെ​ത്തി​ച്ചു. ഷൊ​ർ​ണൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ ശ്വാ​ന​സേ​ന​യി​ലെ പാ​റു എ​ന്ന പ​ട്ടി​യാ​ണ് മ​ണം പി​ടി​ച്ച് ര​ണ്ട് കി​ലോ​മീ​റ്റ​ർ ഓ​ടി ചെ​റു​തു​രു​ത്തി​യി​ൽ​നി​ന്ന്​ കൊ​ല​ക്കേ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പു​തു​പ്പ​ള്ളി പാ​മ്പാ​ടി സ്വ​ദേ​ശി ജോ​ർ​ജി​നെ (60) ആ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ്​ ഷൊ​ർ​ണൂ​ർ എ​സ്.​എം.​പി ജ​ങ്​​ഷ​ന്​ സ​മീ​പം ക​ല്ലു​കൊ​ണ്ട് കു​ത്തേ​റ്റ് ത​ല പൊ​ട്ടി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ന​ട​രാ​ജ​നെ​ (55) നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ആ​ക്രി പെ​റു​ക്കി ക​ച്ച​വ​ടം ചെ​യ്യു​ന്ന​യാ​ളാ​ണ്​ ഇ​ദ്ദേ​ഹം. ഈ ​മേ​ഖ​ല​യി​ൽ ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ആ​ക്രി​യു​മാ​യി സ്ഥി​ര​മാ​യി കാ​ണാ​റു​ള്ള ജോ​ർ​ജി​നെ (60) ശ്വാ​ന​സേ​ന​യു​ടെ ഇ​ട​പെ​ട​ലി​ൽ ചെ​റു​തു​രു​ത്തി ബ​സ് സ്​​റ്റോ​പ്പി​ൽ​നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്.

സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ. ​ഹ​രീ​ഷ്, എ​സ്.​ഐ ഷാ​ഹു​ൽ ഹ​മീ​ദ്, എ.​എ​സ്.​ഐ വ​നി​ൽ കു​മാ​ർ, ജ​യ​ദേ​വ​ൻ, സ​ന്തോ​ഷ്, പ്ര​കാ​ശ​ൻ, ര​മേ​ഷ്, സി.​പി.​ഒ ലി​ഗേ​ഷ്, കൃ​ഷ്ണ​കു​മാ​ർ, ര​മേ​ഷ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ സൗ​ഫീ​ന എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder accused arrested
News Summary - ‘Paru’ ran two kilometers after crossing the river; Murder accused arrested
Next Story