Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമ്യ ഹരിദാസിന്‍റെ നടപടിയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി

text_fields
bookmark_border
അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​യാ​ളെ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന വി​ചി​ത്ര​മാ​യ ആ​വ​ശ്യം പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് തു​ല്യം
https://www.madhyamam.com/tags/ramya-haridas
cancel
camera_alt

രമ്യ ഹരിദാസ്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ലെ വി​വാ​ദ​മാ​യ കൈ​യാ​ങ്ക​ളി​യു​ടെ പേ​രി​ൽ കെ.​പി.​സി.​സി അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത പാ​ള​യം പ്ര​ദീ​പി​നെ സ്​​റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ര​മ്യ​ഹ​രി​ദാ​സ് എം.​എ​ൽ.​എ​യു​ടെ വ​ള​ഞ്ഞ​വ​ഴി നീ​ക്കം. പ്ര​ദീ​പി​നെ അ​ഡീ​ഷ​ന​ൽ പി.​എ​യാ​യി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കാ​നാ​ണ്​ ശ്ര​മം ന​ട​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന തീ​യ​തി അ​ടി​സ്ഥാ​ന​മാ​ക്കി നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

സെ​പ്റ്റം​ബ​ർ നാ​ല് തീ​യ​തി​വെ​ച്ചാ​യി​രു​ന്നു ക​ത്ത്. നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി അ​വ​ധി​യി​ലാ​യ​തി​നാ​ൽ നേ​രി​ട്ട് ക​ത്ത് ന​ൽ​കാ​നാ​യി​ല്ല. മാ​ത്ര​മ​ല്ല, സെ​പ്റ്റം​ബ​ർ നാ​ല് മാ​റ്റി യ​ഥാ​ർ​ഥ തീ​യ​തി ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സ് നി​ർ​ദേ​ശി​ച്ചു. മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തി​ന്‍റെ അ​​പ്രാ​യോ​ഗി​ക​ത​യും ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തോ​ടെ എം.​എ​ൽ.​എ​യു​ടെ പ്ര​തി​നി​ധി ക​ത്ത് തി​രി​കെ വാ​ങ്ങി മ​ട​ങ്ങി.

ചി​റ​യി​ൻ​കീ​ഴി​ലെ കൈ​യാ​ങ്ക​ളി​ക്ക് പി​ന്നാ​ലെ ഇ​രു​പ​ക്ഷ​ത്തെ​യും ഓ​രോ​രു​ത്ത​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ കെ.​പി.​സി.​സി​യെ സം​ബ​ന്ധി​ച്ച് എം.​എ​ൽ.​എ​യു​ടെ നീ​ക്കം ഞെ​ട്ടി​ക്കു​ന്ന​താ​യി. എം.​എ​ൽ.​എ​യു​ടെ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ള​ല്ല പാ​ള​യം പ്ര​ദീ​പെ​ന്ന് കെ.​പി.​സി.​സി കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രി​ക്കെ, അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ത്ത​യാ​ളെ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന വി​ചി​ത്ര​മാ​യ ആ​വ​ശ്യം അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി.

മാ​ത്ര​മ​ല്ല, പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് തു​ല്യ​വു​മാ​യി ഇ​ത്. എം.​എ​ൽ.​എ​യു​ടെ ന​ട​പ​ടി​യി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്. താ​ൻ സ്റ്റാ​ഫി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്ന്​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും പ്ര​ദീ​പ്​ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​ന്നി​ൽ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​മ്പോ​ഴാ​യി​രു​ന്നു നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സ​മാ​ന്ത​ര നീ​ക്കം. പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മോ എം.​എ​ൽ.​എ​യു​ടെ സ്റ്റാ​ഫോ അ​ല്ലാ​ത്ത​യാ​ൾ ചി​റ​യി​ൻ​കീ​ഴി​ലെ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്നു​വെ​ന്ന​താ​ണ് വി​വാ​ദ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

പ്ര​ദീ​പി​നെ ചി​റ​യി​ൻ​കീ​ഴി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം. സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കെ പാ​ർ​ട്ടി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ, അ​തേ വ്യ​ക്തി​യെ​ത​ന്നെ സ്റ്റാ​ഫാ​ക്ക​ണ​മെ​ന്ന എം.​എ​ൽ.​എ​യു​ടെ ആ​വ​ശ്യം മ​റു​വി​ഭാ​ഗ​ത്തെ ചൊ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എം.​എ​ൽ.​എ​യ്ക്ക് ഒ​രു പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​ണ് സാ​ധാ​ര​ണ​യു​ള്ള​ത്. വേ​ണ​മെ​ങ്കി​ൽ അ​സി​സ്റ്റ​ന്റു​മാ​രെ വെ​യ്ക്കാം. ഇ​ത് അ​ത​ത് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള​വ​രാ​കും. പാ​ർ​ട്ടി അ​നു​മ​തി​യോ​ടെ​യു​മാ​ക​ണം. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​യി​രി​ക്കെ വി​ഷ​യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കും വി​ധ​മാ​ണ് പു​തി​യ നീ​ക്ക​ങ്ങ​ളെ​ന്നാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

പ്ര​ദീ​പി​നെ ചി​റ​യി​ൻ​കീ​ഴി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല -സ​ജാ​ദ്​

തി​രു​വ​ന​ന്ത​പു​രം: എം.​എ​ൽ.​എ​യു​ടെ ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​ള​യം പ്ര​ദീ​പി​നെ ചി​റ​യി​ൻ​കീ​ഴി​ൽ കാ​ലു​കു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് സ​ജാ​ദ്.

ചി​റ​യി​ൻ​കീ​ഴി​ൽ എം.​എ​ൽ.​എ​യെ മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. എം.​എ​ൽ.​എ​യെ നി​യ​ന്ത്രി​ക്കാ​ൻ പാ​ർ​ട്ടി​യു​ണ്ട്. ഇ​തി​നാ​യി മ​റ്റൊ​രു വ്യ​ക്തി വേ​ണ്ട. പ്ര​ദേ​ശ​ത്തെ നേ​താ​ക്ക​ളു​ടെ വി​കാ​രം മ​ന​സ്സി​ലാ​ക്കാ​തെ പാ​ർ​ട്ടി​യെ വെ​ല്ലു​വി​ളി​ച്ച ന​ട​പ​ടി​യാ​യി ഇ​ത്. പ്ര​ശ്നം ഒ​ത്തു​തീ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും സ​ജാ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story