കോടതിക്കും പൊലീസിനും സമാന്തരമല്ല പാർട്ടി സംവിധാനം; ജോസഫൈനെ തള്ളി കോടിയേരി
text_fieldsതിരുവനന്തപുരം: വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനമെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ പരാതിയാണ് പാര്‍ട്ടി പരിശോധിക്കുന്നത്. നിയമസംവിധാനം അംഗീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും കോടിയേരി പറഞ്ഞു.
പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയില്‍ പ്രതികരിച്ചുകൊണ്ട് പാര്‍ട്ടി ഒരേസമയം കോടതിയും പൊലീസുമാണ് എന്ന വനിതാകമീഷൻ അധ്യക്ഷ ജോസഫൈന്‍റെ പരമാര്‍ശനത്തിന് പുറകെയാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയെത്തിയത്.
പി. കെ ശശിക്കെതിരെ പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞെന്നും പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാരി പറഞ്ഞാല്‍ പിന്നെ വനിതാ കമീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.
