Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ ദൗത്യം വി.എസ്​...

മൂന്നാർ ദൗത്യം വി.എസ്​ നിർത്തിവെപ്പിച്ചതിന്​ പിന്നിൽ പാർട്ടിയുടെ സമ്മർദം

text_fields
bookmark_border
മൂന്നാർ ദൗത്യം വി.എസ്​ നിർത്തിവെപ്പിച്ചതിന്​   പിന്നിൽ പാർട്ടിയുടെ സമ്മർദം
cancel

കൊ​ച്ചി: വി.​എ​സ്​ അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ വി​ജ​യ​ക​ര​മാ​യി തു​ട​ങ്ങി​വെ​ച്ച മൂ​ന്നാ​റി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ പെ​ട്ടെ​ന്ന്​ നി​ർ​ത്തി​വെ​പ്പി​ച്ച​തി​ന്​ പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ പാ​ർ​ട്ടി​യി​ൽ നി​ന്ന്​ നേ​രി​ടേ​ണ്ടി വ​ന്ന ക​ടു​ത്ത സ​മ്മ​ർ​ദം. മൂ​ന്നാ​ർ ദൗ​ത്യ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നും വി.​എ​സി​ന്‍റെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ്​ ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ. ​സു​രേ​ഷ്​ കു​മാ​റാ​ണ്​ ത​ന്‍റെ പു​തി​യ പു​സ്​​ത​ക​ത്തി​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ‘വി.​എ​സ്സി​നൊ​പ്പം എ​ന്‍റെ ദി​ന​ങ്ങ​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ൽ മൂ​ന്നാ​ർ ദൗ​ത്യം ത​ക​ർ​ക്കാ​ൻ സി.​പി.​എ​മ്മും സി.​പി.​ഐ​യും ന​ട​ത്തി​യ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ, അ​ന്യ സം​സ്ഥാ​ന ലോ​ട്ട​റി, എ​സ്.​എ​ൻ.​സി ലാ​വ്​​ലി​ൻ കേ​സു​ക​ളി​ൽ വി.​എ​സി​ന്‍റെ പോ​രാ​ട്ട​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ സു​രേ​ഷ് കു​മാ​ർ തു​റ​ന്നെ​ഴു​തു​ന്നു​ണ്ട്.

28 ദി​വ​സം കൊ​ണ്ട്​ 95 അ​ഞ്ച്​ നി​ല കെ​ട്ടി​ട​ങ്ങ​ൾ ഇ​ടി​ച്ചു​നി​ര​ത്തു​ക​യും 17,000 ഏ​ക്ക​ർ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്ത മൂ​ന്നാ​ർ ദൗ​ത്യം പെ​ട്ടെ​ന്ന്​ നി​ർ​ത്തി​വെ​ക്കാ​ൻ വി.​എ​സ്​ നി​ർ​ദേ​ശി​ച്ചു. സി.​പി.​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. അ​തി​നേ​ക്കാ​ൾ വ​ലു​താ​യി​രു​ന്നു സി.​പി.​എ​മ്മി​ന്‍റേ​ത്. ഒ​രി​ഞ്ച്​​ പോ​ലും മു​ന്നോ​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത ഘ​ട്ടം വ​ന്നു. ദൗ​ത്യം ത​ൽ​ക്കാ​ലം നി​ർ​ത്ത​ണ​മെ​ന്ന്​ പ​റ​ഞ്ഞ വി.​എ​സി​നോ​ട്​ പാ​ർ​ട്ടി ഓ​ഫി​സു​ക​ളെ ര​ക്ഷി​ക്കാ​ന​ല്ലേ എ​ന്ന്​ താ​ൻ ചോ​ദി​ച്ചു. ‘അ​തു​കൂ​ടി ഉ​ണ്ട്​ സു​രേ​ഷേ’ എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. മൂ​ന്നാ​റി​ന്​ പു​റ​ത്തു​ള്ള​ത്​ ഒ​ഴി​പ്പി​ക്ക​ട്ടേ എ​ന്ന്​ ചോ​ദി​ച്ച​പ്പോ​ൾ അ​തും വേ​ണ്ടെ​ന്ന്​ പ​റ​ഞ്ഞു. സി.​പി.​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​എം. മ​ണി​യും​ എം.​എ​ൽ.​എ​മാ​രാ​യി​രു​ന്ന കെ.​കെ. ജ​യ​ച​ന്ദ്ര​നും എ​സ്. രാ​ജേ​ന്ദ്ര​നും ഇ​തി​നാ​യി എ​ങ്ങ​നെ​യെ​ല്ലാം ഇ​ട​പെ​ട്ടു എ​ന്നും പു​സ്ത​ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. ദൗ​ത്യം നി​ർ​ത്തി​വെ​പ്പി​ക്കു​ന്ന​തി​ൽ പി​ണ​റാ​യി വി​ജ​യ​നു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ്​ മ​ണി വി.​എ​സ്​ പ​ക്ഷ​ത്തു​നി​ന്ന്​ മ​റു​ക​ണ്ടം ചാ​ടി​യ​ത്.

എ​സ്.​എ​ൻ.​സി ലാ​വ്​​ലി​ൻ കേ​സി​ൽ 2006 മാ​ർ​ച്ച്​ എ​ട്ടി​ന്​ പി.​ബി​ക്ക്​ വി.​എ​സ്​ അ​യ​ച്ച ക​ത്തി​ൽ പാ​ർ​ട്ടി​യു​ടെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും വി​ശ്വാ​സ്യ​ത വ​ള​രെ​യേ​റെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു നി​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ സ്വ​യം ഒ​ഴി​യു​ക​യോ സി.​ബി.​ഐ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു വ​രെ ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ പി​ണ​റാ​യ​ി​യോ​ട്​ ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ക്കു​ക​യോ വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും സു​രേ​ഷ്​​കു​മാ​ർ എ​ഴു​തു​ന്നു.

താ​ൻ ക​ട​ന്നു​പോ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ്​ പു​സ്ത​ക​മെ​ന്നും അ​ടു​ത്ത​റി​ഞ്ഞ വി.​എ​സി​നെ​ പൊ​തു​സ​മൂ​ഹ​ത്തി​ന്​ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​ണ്​ ശ്ര​മ​മെ​ന്നും സു​രേ​ഷ് കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്,​ ലോ​ട്ട​റി കേ​സു​ക​ളി​ൽ ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി​യാ​ണ്​ ത​ന്നെ ക​ന്‍റോ​ൺ​മെ​ന്‍റ്​ ഹൗ​സി​ലേ​ക്ക്​ വി​ളി​പ്പി​ച്ച​ത്. അ​വി​ടെ​യാ​ണ്​ ത​ങ്ങ​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ തു​ട​ക്കം. സ​ത്യ​സ​ന്ധ​മാ​യി ഇ​ങ്ങ​നെ പു​സ്ത​കം എ​ഴു​ത​ണ​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​ച്​ഛ​നും വി.​എ​സു​മാ​ണെ​ന്നും എ​ല്ലാം മ​റ​യ്ക്കാ​തെ എ​ഴു​ത​ണം, നാ​ട്ടു​കാ​ർ അ​റി​യ​ട്ടെ എ​ന്നാ​യി​രു​ന്നു വി.​എ​സി​ന്‍റെ ഉ​പ​ദേ​ശ​മെ​ന്നും സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച 11ന്​ ​തി​രു​വ​ന​ന്ത​പു​രം പ്ര​സ്​ ക്ല​ബി​ൽ നടക്കുന്ന ചടങ്ങിൽ കെ. ​സു​ധാ​ക​ര​ൻ എം.​പി പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VS AchuthanandanCPMMunnar Mission
News Summary - Party pressure behind VS stopping the Munnar mission
Next Story