Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂര്‍ണ സുരക്ഷ വാഗ്ദാനം...

പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിട്ടും ഹര്‍ത്താലിന്​ ജനം പുറത്തിറങ്ങാത്തതെന്ത്​ -ഹൈകോടതി

text_fields
bookmark_border
പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിട്ടും ഹര്‍ത്താലിന്​ ജനം പുറത്തിറങ്ങാത്തതെന്ത്​ -ഹൈകോടതി
cancel

​െകാച്ചി: സർക്കാർ പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിട്ടും ഹര്‍ത്താല്‍ ദിവസങ്ങളില്‍ ജനങ്ങള്‍ വീടിന്​ പുറത്തിറങ്ങാത്തതെന്തുകൊണ്ടെന്ന് ഹൈകോടതി. ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് 2017 ഒക്ടോബര്‍ 16ന് യു.ഡി.എഫ് നടത്തിയ ഹര്‍ത്താൽ ചോദ്യം ചെയ്ത് ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്ത്​ അംഗം സോജന്‍ പവിയാനോസ് അന്ന്​ സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്​ച പരിഗണിക്കു​േമ്പാഴാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഇക്കാര്യം വാക്കാൽ ആരാഞ്ഞത്​.

കേരളം കടുത്ത സാമ്പത്തിക കുഴപ്പത്തിലായ സമയത്ത് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താല്‍ അസംബന്ധമാണെന്ന്​ കോടതി വ്യക്​തമാക്കി. നിയമത്തി​​​െൻറ വിളംബരം കൊണ്ടു മാത്രം കാര്യമില്ല. സമാധാനപരമായ പണിമുടക്കാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഹര്‍ത്താൽ അനുകൂലികള്‍ പറയുമെങ്കിലും അത് വിജയിപ്പിക്കാന്‍ അവര്‍ എന്തും ചെയ്യും. തുറക്കുന്ന കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കും. ഒരു സാങ്കല്‍പിക സ്വര്‍ഗലോകത്ത് കഴിയാന്‍ കോടതിക്കാവില്ല. നിയമങ്ങള്‍ യാഥാർഥ്യമാണ്. അതിനാൽ, ഹര്‍ത്താല്‍വിരുദ്ധ നിയമം എന്നാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോവുന്നതെന്ന്​ കോടതി ആരാഞ്ഞു.

പൊതുസേവകനായ ​പ്രതിപക്ഷ നേതാവ്​ ഹർത്താൽ നടത്തുന്ന നടപടി കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹര്‍ത്താലിനെതിരെ നിലപാട് പ്രഖ്യാപിച്ചയാളാണ്​ രമേശ്​ ചെന്നിത്തലയെന്നും ആരോപിച്ചിരുന്നു. അന്നത്തെ ഹർത്താലിനെത്തുടർന്നുള്ള നഷ്​ടം ചൂണ്ടിക്കാട്ടി സർക്കാറും വെള്ളിയാഴ്​ച കോടതിക്ക്​ വിശദീകരണം നൽകി.

വിവിധ വകുപ്പുകള്‍ക്ക് 5.32 ലക്ഷം രൂപയുടെ നാശനഷ്​ടമുണ്ടായെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സംസ്ഥാനത്തി​​​െൻറ സമ്പദ്​വ്യവസ്​ഥക്കുണ്ടായ നഷ്​ടം വളരെ വലുതാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഒരു വർഷത്തി​നിടെ വാർഡ്​, താലൂക്ക്​, ജില്ല, സംസ്​ഥാന തലങ്ങളിൽ ഇതുവരെ ഇരുനൂറോളം ഹര്‍ത്താലുകള്‍ സംസ്​ഥാനത്ത്​ നടന്നതായും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.

ഹര്‍ത്താലി​​​െൻറ പരിണത ഫലങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ ഉത്തരവാദികളല്ലേയെന്ന്​ കോടതി ചോദിച്ചു. ഹര്‍ത്താല്‍ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെയും നിയമ കമീഷൻ റിപ്പോർട്ടി​​​െൻറയും അടിസ്ഥാനത്തില്‍ എന്ത്​ നടപടിയാണ് സ്വീകരിക്കുന്നതെന്ന്​ വ്യക്​തമാക്കാൻ സർക്കാറിനോട്​ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം ഇത്​ സംബന്ധിച്ച്​ വിശദീകരണം നൽകണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsParty Harthal Issues
News Summary - Party Harthal Issues in High Court -Kerala News
Next Story