Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടി ഗുണ്ടകൾ ഇപ്പോൾ...

പാർട്ടി ഗുണ്ടകൾ ഇപ്പോൾ ക്വ​േട്ടഷൻ തലവൻമാർ; പ്രവർത്തകരെ വലയിലാക്കുന്നത്​ തടയാൻ സി.പി.എം നീക്കം

text_fields
bookmark_border
cpm
cancel

കണ്ണൂർ: പാർട്ടിക്ക്​ വേണ്ടി കൊലപാതകം അടക്കമുള്ള അക്രമപ്രവർത്തനങ്ങൾ ഏറ്റെടുത്ത്​ നടത്തിയ പഴയ ഗുണ്ടാസംഘങ്ങൾ ഇപ്പോൾ സ്വർണക്കടത്ത്​ കൊള്ളയടി ഉൾപ്പെടെയുള്ള സ്വകാര്യ ക്വ​േട്ടഷനിൽ മുഴുകിയതോടെ ആശങ്കയിൽ കണ്ണൂരിലെ സി.പി.എം നേതൃത്വം. ഊർജസ്വലരായ പ്രവർത്തകരെ തങ്ങളുടെ വലയത്തിലേക്ക്​ ക്വ​േട്ടഷൻ ടീമുകൾ ആകർഷിക്കുന്നതാണ്​ പാർട്ടിക്ക്​ പൊല്ലാപ്പാവുന്നത്​.

പാർട്ടിയുടെ അരികുപറ്റി നടത്തുന്ന സ്വകാര്യ ക്വ​േട്ടഷൻ സംഘങ്ങൾക്കെതിരെ സംഘടനാചട്ടക്കൂട്ടിൽ നിന്നുകൊണ്ട്​ നടത്തിയ പ്രതിരോധങ്ങളൊന്നും വിലപ്പോവുന്നില്ലെന്ന്​ കണ്ടതോടെ​ പരസ്യ കാമ്പയിൻ നടത്താൻ ഒരുങ്ങുകയാണ്​ ജില്ലാ നേതൃത്വം​. ഇതിന്‍റെ ഭാഗമായാണ്​ ജില്ലയിലെ കൊലപാതക ക്വട്ടേഷന്‍ - മാഫിയ സംഘങ്ങള്‍ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ ജൂലൈ 5ന്​ സി.പി.എം കാമ്പയിൻ നടത്തുന്നത്​. അന്ന്​ വൈകീട്ട്​ 5 മണിക്ക് ജില്ലയില്‍ 3801 കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികളാണ്​ സംഘടിപ്പിക്കുക.

രാമനാട്ടുകര സംഭവം പാർട്ടിക്ക്​ അവസരമായി

കഴിഞ്ഞ ദിവസം രാമനാട്ടുകരയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അഞ്ചുപേർ അപകടത്തിൽ മരിച്ച സംഭവവുമായി ജില്ലയിലെ പാർട്ടി ബന്ധമുള്ള ക്വ​േട്ടഷൻ ടീമുകൾക്ക്​ ബന്ധമുണ്ടെന്നറിഞ്ഞത്​ കാമ്പയിനു​ള്ള അവസരമാക്കി പാർട്ടി എടുക്കുകയായിരുന്നു. ഷുഹൈബ്​ വധക്കേസ്​ പ്രതി ആകാശ്​ തില്ല​ങ്കേരിയെയും രാമനാട്ടുകര സംഭവത്തിൽ അന്വേഷണ സംഘം തിരയുന്ന അർജുൻ ആയങ്കിയെയും പാർട്ടി ജില്ല ​സെക്രട്ടറി എം.വി. ജയരാജൻ ഇന്ന്​ പരസ്യമായി തള്ളിപ്പറഞ്ഞത്​ ഇതിന്‍റെ ഭാഗമാണ്​.



പാർട്ടിക്ക്​ വേണ്ടി നടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്​ അർജുനും ആകാശും. പതിനായിരക്കണക്കിന്​ സി.പി.എം പ്രവർത്തകരുടെ പിന്തുണയോടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്​ ഇരുവരും. പാർട്ടിയുടെ സൈബർ പോരാളികൾ കൂടിയായാണ് ഇവർ​ അറിയപ്പെടുന്നത്​. അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുണ്ടെന്ന്​ ഇന്നലെ ഫേസ്​ബുക്കിലൂടെ സമ്മതിച്ച ആകാശ്​ തില്ല​ങ്കേരി, തനിക്ക്​ രാമനാട്ടുകര സംഭവം അടക്കമുള്ള മറ്റുകാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നാണ്​ പറയുന്നത്​. അതിനിടെയാണ്​ സി.പി.എം ജില്ലാ സെക്രട്ടറി തന്നെ ഇരുവരെയും തള്ളിപ്പറഞ്ഞത്​.


ആയങ്കി -തില്ല​ങ്കേരി അനുയായികളുടെ പ്രതികരണം കണ്ടറിയണം

ജില്ലയിലെ ക്വ​േട്ടഷൻ -കള്ളക്കടത്തു സംഘങ്ങൾ പാർട്ടിയിൽ പിടിമുറുക്കുകയും നിരവധി പ്രവർത്തകരെ ആകർഷിക്കുകയും ചെയ്​തതായാണ്​ പാർട്ടി കണ്ടെത്തൽ. ഇവർ പാർട്ടിയെ മറികടന്ന്​ വളരാൻ തുടങ്ങിയതോടെയാണ്​ വിനയാകുമെന്ന്​ നേതാക്കൾ തിരിച്ചറിഞ്ഞത്​. എം.വി ജയരാജൻ പുറത്തിറക്കിയ പ്രസ്​താവനയിൽ ഇതുസംബന്ധിച്ച സൂചനകളുണ്ട്​. അതേസമയം, പാർട്ടി കാമ്പയിനോട്​ ആകാശ്​ -അർജുൻ അനുയായികളുടെ പ്രതികരണം എന്താകുമെന്ന്​ കണ്ടറിയേണ്ടിവരും.

ആകാശ്​ തില്ല​ങ്കേരിയും അർജുൻ ആയങ്കിയും


കൂത്തുപറമ്പ്​, പാനൂർ, കണ്ണൂർ തുടങ്ങി ജില്ലയുടെ വിവിധ സ്​ഥലങ്ങൾ കേ​ന്ദ്രീകരിച്ചാണ്​​ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട ക്വ​േട്ടഷൻ ടീമുകൾ പ്രവൃത്തിക്കുന്നത്​. ഇവർക്ക്​ മുതിർന്ന ചില നേതാക്കളുടെ ആശീർവാദവുമുള്ളതായാണ്​ സൂചന. ചില ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സൈബര്‍ പോരാളികളെപ്പോലെ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ്​ ജയരാജൻ പറഞ്ഞത്​. ഇത്​ ആകാശ്​, അർജുൻ അടക്കമുള്ളവരെ ഉദ്ദേശിച്ചാണെന്നാണ്​ വിലയിരുത്തൽ. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കാനും ക്വട്ടേഷന്‍ ഇടപാട് മറച്ചുവെക്കാനും ചിലര്‍ ശ്രമിക്കുന്നതായും ജയരാജൻ ചൂണ്ടിക്കാട്ടി. അർജുൻ ആയങ്കിക്കുനേ​െര ഏതാനും മാസം മുമ്പ്​ നടന്ന ആക്രമണം പാർട്ടി സംഘർഷമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായിരുന്നു. അക്രമിസംഘത്തിനും സി.പി.എമ്മുമായി ബന്ധമുള്ളത്​ പുറത്തുവന്നതോ​ടെ സംഭവം പാർട്ടിയുടെ അക്കൗണ്ടിൽ എഴുതാനുള്ള നീക്കം സി.പി.എം നേതാക്കൾ ചെറുക്കുകയായിരുന്നു.

തുറന്ന വിമർശനവുമായി ജയരാജൻ

പാർട്ടി ബന്ധമുള്ള ക്വ​േട്ടഷൻ സംഘങ്ങൾക്കെതിരെ കടുത്ത വിമർശനമാണ്​ ജയരാജൻ ഇന്ന്​ നടത്തിയ വാർത്താ സമ്മേളനത്തിലും പത്രപ്രസ്​താവനയിലും ഉന്നയിച്ചത്​. അദ്ദേഹത്തിന്‍റെ വാക്കുകളിൽനിന്ന്​:

''തങ്ങളുടെ ക്രൂരതകളെ മറച്ചുവെക്കാനും സമൂഹത്തില്‍ മാന്യത നേടാനുമുള്ള ശ്രമത്തിന്‍റെ ഭാഗമായി ക്വ​േട്ടഷൻ സംഘങ്ങളിൽ ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു, ചില വിവാഹാഘോഷങ്ങളില്‍ ആര്‍ഭാടപൂര്‍വ്വം പങ്കെടുക്കുന്നു. അതിലൂടെ സുഹൃദ് വലയം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ശുഭ്രവസ്ത്രം ധരിച്ച് രംഗത്തുവന്നാലൊന്നും ക്വട്ടേഷന്‍കാരുടെ വികൃതമുഖം ഇല്ലാതാവില്ല. ക്വട്ടേഷന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളെ ഒറ്റപ്പെടുത്തണം.



എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ കഴിയുമെന്നതും കള്ളസ്വര്‍ണവും കള്ളപ്പണവുമായതിനാല്‍ നഷ്ടപ്പെട്ട പലരും പരാതി കൊടുക്കാത്തത് മൂലം കേസുണ്ടാകാത്തതുമാണ് ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പലരെയും ആകര്‍ഷിക്കുന്നത്. നാടിനും സമൂഹത്തിനും വലിയ ദ്രോഹമാണ് ക്വട്ടേഷന്‍. പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘം നേരത്തെ ജില്ലയാകെ ക്വട്ടേഷനെടുത്തിരുന്നവരാണ്. അവര്‍ക്ക് പുറമെ മറ്റ് ചില ക്വട്ടേഷന്‍ ടീമുകളും രംഗത്തിറങ്ങിയിട്ടുണ്ട്.

ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങളുണ്ടാവാറുണ്ട്. അത് സംഘര്‍ഷത്തിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നു. അത്തരം ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കാനും ക്വട്ടേഷന്‍ ഇടപാട് മറച്ചുവെക്കാനും ചിലര്‍ ശ്രമിക്കുന്നു. ക്വട്ടേഷന്‍കാര്‍ തട്ടിക്കൊണ്ടുവന്ന കള്ളപ്പണവും സ്വര്‍ണ്ണവും പങ്കുവെക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥം വഹിക്കുന്ന ചിലരുണ്ട്. അത്തരം നീക്കങ്ങള്‍ ക്വട്ടേഷന് തുല്യമായി മാത്രമേ കാണാന്‍ കഴിയൂ. ഇത്തരം സാമൂഹ്യതിന്മകള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസും കോടതിയുമാണ്. ചിലയിടങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ മദ്ധ്യസ്ഥം വഹിക്കാന്‍ ക്വട്ടേഷന്‍കാരില്‍ ചിലര്‍ രംഗത്തുവരാറുണ്ട്. ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് ബലാല്‍ക്കാരമായിട്ടാണ് മദ്ധ്യസ്ഥവും തീരുമാനവും നടപ്പാക്കുന്നത്. ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ക്കും സി.പി.എമ്മിൽ യാതൊരു സ്ഥാനവുമുണ്ടാവില്ല. സി.പി.എം രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ സംരക്ഷണത്തിനോ ക്വട്ടേഷന്‍ സംഘങ്ങളുടെ ഒരു സഹായവും വേണ്ടതില്ല''.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv jayarajancpmarjun ayankiakash thillankeri
News Summary - Party goons are now quotation heads; CPM move to prevent activists from being targeted
Next Story