എസ്.എൻ.ഡി.പി കൊടിമരത്തില്‍ പാര്‍ട്ടി പതാക: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി
text_fieldsമുണ്ടക്കയം ഈസ്റ്റ്: പെരുവന്താനത്ത് എസ്.എൻ.ഡി.പി കൊടിമരത്തില്‍ പാര്‍ട്ടി പതാക കെട്ടിയ സംഭവത്തിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി.
പെരുവന്താനം എസ്.എന്‍.ഡി.പി ശാഖ കുടുംബ യൂനിറ്റിെൻറ ഒാഫിസിനു മുന്നിലെ കൊടിമരത്തില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ബിജുവാണ് സി.പി.എം പതാക കെട്ടിയത്. ഒരു സമുദായ സംഘടനയുടെ കൊടിമരത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ സംഭവം ശരിയെല്ലന്നും നടപടി സ്വീകരിക്കാനും നേതാക്കള്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ബിജുവിനെതിരെ അടിയന്തരമായി നടപടി സ്വീകരിച്ചത്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കി. സി.പി.എം ഇടുക്കി ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എസ്. രാജേന്ദ്രന്, ജില്ല കമ്മിറ്റി അംഗം കെടി. ബിനു എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് നടപടി.
ലോക്കൽ സെക്രട്ടറിയുടെ നടപടി തെറ്റ് –കെ.കെ. ജയചന്ദ്രൻ
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനത്ത് സാമുദായ സംഘടനയുടെ കൊടിമരത്തില്‍ പാര്‍ട്ടി പതാക കെട്ടിയ ലോക്കല്‍ സെക്രട്ടറിയുടെ നടപടി നീതീകരിക്കാനാവിെല്ലന്ന് ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രന് 'മാധ്യമ'ത്തോട് പറഞ്ഞു.
ഇത്തരം ആളുകള്‍ ആസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.