സമരം ഒത്തുതീർപ്പാക്കണമെന്ന് പാർട്ടി; അയയാതെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭരണത്തെ കുലുക്കുന്ന ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് സി.പി.എം, സി.പി.െഎ നേതൃത്വം. സമരം തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിെൻറ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഘടകകക്ഷികളിലും സി.പി.എമ്മിെൻറ താഴെത്തട്ടിലും അഭ്യുദയകാംക്ഷികളിൽനിന്നും ലഭിച്ച പ്രതികരണങ്ങളെ തുടർന്നാണ് നേതൃത്വത്തിെൻറ ഇടപെടൽ. എന്നാൽ, ചൊവ്വാഴ്ചയിലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി അനുനയത്തിെൻറ ഒരു ലക്ഷണവും പ്രകടിപ്പിച്ചില്ല.
സമരം രണ്ടാഴ്ച പിന്നിടുകയും പൊതുസമൂഹത്തിൽ ചർച്ചയാവുകയും ചെയ്തതോടെ ഉദ്യോഗാർഥികളെ ഇനിയും തെരുവിൽ ഇരുത്തുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ സി.പി.എമ്മിലുണ്ട്. ആദ്യഘട്ടത്തിൽ സമരത്തിന് പിന്നിലെ രാഷ്ട്രീയ ഇടപെടലിനെ വിമർശിച്ചത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആണെങ്കിലും സി.പി.െഎ നേതൃത്വമാണ് വിഷയം കൈവിട്ടുപോകുന്നതിൽ ആദ്യം മുന്നണിക്ക് മുന്നറിയിപ്പ് നൽകിയത്. സി.പി.െഎ സംസ്ഥാന കൗൺസിലിലും സമരത്തെ അവഗണിക്കരുതെന്ന ആവശ്യം ഉയർന്നിരുന്നു. എ.െഎ.വൈ.എഫും സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു. ന്യായമായ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കഴിഞ്ഞദിവസം സി.പി.െഎ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചു.
പ്രശ്നം പരിഹരിക്കാൻ ഡി.വൈ.എഫ്.െഎ നേതൃത്വത്തിെൻറ സഹായം അനൗദ്യോഗികമായി ഉപയോഗിച്ച സർക്കാർ ഇതുവരെ പ്രത്യക്ഷത്തിൽ വിഷയത്തിൽ ഇടപെട്ടിട്ടില്ല. റാങ്ക് പട്ടിക നീട്ടണമെന്ന എൽ.ജി.എസ് ഉദ്യോഗാർഥികളുടെ ആവശ്യം അടക്കം ന്യായമെന്ന അഭിപ്രായം ഡി.വൈ.എഫ്.െഎയിലുമുണ്ട്. ഇടപെട്ടില്ലെങ്കിൽ തിരിച്ചടിയാവുമെന്ന അഭിപ്രായം സി.പി.എമ്മിെൻറ താഴെത്തട്ടിൽനിന്ന് നേതൃത്വത്തിലേെക്കത്തി. ഇതോടെയാണ് സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്ന അഭിപ്രായം സി.പി.എം നേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. മുമ്പും സ്പ്രിങ്ക്ളർ ഉൾപ്പെടെ വിവാദങ്ങളിൽ മുഖ്യമന്ത്രിയോട് പാർട്ടി നേതൃത്വം സമാന നിർദേശങ്ങൾ വെച്ചിരുെന്നങ്കിലും വാർത്തസമ്മേളനങ്ങളിൽ പാർട്ടിക്ക് വഴങ്ങുന്നതിെൻറ സൂചനകൾ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

