പാർട്ടി കോൺഗ്രസ്: സംഘടനാ റിപോർട്ടിൽ ചർച്ച ഇന്ന്, ബംഗാളും ത്രിപുരയും പ്രതാപം തിരിച്ചു പിടിക്കുമോ?
text_fieldsസി.പി.എം പാർട്ടി കോൺഗ്രസിലെ സുപ്രധാന ചർച്ച ഇന്ന് നടക്കും. പാർട്ടിയുടെ ഭാവിയെന്തായിരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ചർച്ചയാണിന്ന് നടക്കുന്നത്. ഇതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടെയാണ് പാർട്ടി നേതൃത്വം ചർച്ചയെ നോക്കി കാണുന്നത്. എന്നാൽ, ഏറെ വെല്ലുവിളികളാണ് മുൻപിലുള്ളത്. കോൺഗ്രസ് ബന്ധത്തെചൊല്ലി കേരള ഘടകം മുന്നോട്ട് വെച്ച നിലപാടുകൾക്ക് വലിയ പിൻതുണയാണ് ലഭിക്കുന്നത്. കോൺഗ്രസില്ലാതെ എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്ന ചിന്ത മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ ശക്തമാണെന്നാണ് സൂചന.
തുടർച്ചയായി ഭരണത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും പാർട്ടി അധികാരത്തിലേക്ക് തിരിച്ചെത്തുമോയെന്നും അതിനുസ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെ കുറിച്ച് ചർച്ച നടക്കും. ബംഗാളിലും ത്രിപുരിയിലും പാർട്ടി അസാധാരണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പാർട്ടി കോൺഗ്രസ് വിലയിരുത്തൽ. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം ബംഗാളിൽ 48,096 അംഗങ്ങളും ത്രിപുരയിൽ 47,378 അംഗങ്ങളും കൊഴിഞ്ഞുപോയെന്നാണ് രാഷ്ട്രീയ റിപ്പോർട്ടിൽ പറയുന്നത്. ഇതേസമയം 11 വർഷത്തെ തൃണമൂൽ ഭരണവും എട്ട് വർഷത്തെ മോദി ഭരണവും ജനങ്ങളെ അസ്വസ്ഥരാക്കിയെന്നും ബദൽ ആഗ്രഹിക്കുമെന്നുമാണ് സി.പി.എം ബംഗാൾ ഘടകത്തിന്റെ വിലയിരുത്തൽ. ആർ.എസ്.എസിന്റെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത് തോൽപിക്കുകയാണ് പ്രധാന അജണ്ടയായി പാർട്ടി കോൺഗ്രസ് പരിഗണിക്കുന്നത്. കരട് രാഷ്ട്രീയ പ്രമേയത്തെ കുറിച്ചുള്ള ചർച്ചകൾ ഇന്നലെ സമാപിച്ചു. 390 ഭേദഗതികളും 12 നിർദേശങ്ങളുമായാണ് കരട് രാഷട്രീയ പ്രമേയം അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

