Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്യയുടെ പങ്കാളിയെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
അനന്യയുടെ പങ്കാളിയെ മരിച്ച നിലയിൽ കണ്ടെത്തി
cancel

കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ലിജു എന്നയാളാണ് മരിച്ചത്. എറണാകുളം വൈറ്റിലയിലെ സുഹൃത്തിൻെറ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് ഇൻക്വസ്റ്റ് ചെയ്ത പൊലീസ് വിലയിരുത്തുന്നത്.

2020 ജൂൺ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story