പങ്കാളിത്ത പെൻഷൻ തുടരും; സൂചന നൽകി ധനമന്ത്രി
text_fieldsതിരുവനന്തപുരം: 2013 ഏപ്രിൽ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി സംവിധാനം തിരിച്ചുകൊണ്ടു വരണമെന്നും വർഷങ്ങളായി ഒരുവിഭാഗം ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. ജോയൻറ് കൗൺസിൽ പോലെ ഇടത് സർവിസ് സംഘടനകളും ഇൗ നിലപാടിലാണ്. യു.ഡി.എഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി കൊണ്ടുവന്നപ്പോൾ ഇടതു കക്ഷികൾ തങ്ങൾ അധികാരത്തിലെത്തുേമ്പാൾ ഇത് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
പെൻഷൻ മുഴുവൻ സർക്കാർ വഹിക്കുന്ന സമ്പ്രദായം മെറ്റാരിടത്തുമില്ലെന്ന് കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ സെമിനാറിൽ മന്ത്രി പറഞ്ഞു. സർക്കാർ പൂർണമായും ചെലവ് വഹിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പ്രാേയാഗികമല്ല. പങ്കാളിത്ത പെൻഷൻ നടപ്പായിട്ട് എട്ടു വർഷമായി. ഇത്രയും നാൾ ജീവനക്കാരുടെ വിഹിതം പിടിച്ചു. ഇനിയൊരു തിരിച്ചുനടപ്പ് അസാധ്യമാണ്. പങ്കാളിത്ത പെൻഷൻ നടപ്പാക്കാത്തത് ബംഗാൾ മാത്രമാണ്. അവിടെ സ്ഥിര നിയമനമില്ല. സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കേണ്ട ആവശ്യവുമില്ല. കേരളത്തിൽ പങ്കാളിത്ത പെൻഷൻ തുടരുന്നത് സംബന്ധിച്ച് സാമ്പത്തികസ്ഥിതിയും ഭാവികാര്യങ്ങളും പരിഗണിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2013ൽ യു.ഡി.എഫ് സർക്കാറാണ് പുതിയ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. പിന്നാലെ, പൊതുമേഖല സ്ഥാപനങ്ങളിലും നടപ്പാക്കി. കഴിഞ്ഞ ഇടതു സർക്കാർ അവസാന കാലത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി തോമസ് െഎസക് ഇതിനെ കുറിച്ച് പഠിക്കാൻ സമിതിയെയും നിശ്ചയിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാറിെൻറ കാലത്ത് റിപ്പോർട്ട് സമർപ്പിച്ചില്ല. ജീവനക്കാരുടെ ശമ്പളത്തിെൻറ 10 ശതമാനമാണ് പെൻഷൻ വിഹിതമായി നൽേകണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

