Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലം തീരത്ത്...

കൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരൽ പരിഭ്രാന്തി പരത്തി; തീ പിടിച്ച കപ്പലിലേതെന്ന് സംശയം

text_fields
bookmark_border
കൊല്ലം തീരത്ത് ഭാഗികമായി കത്തിയ ബാരൽ പരിഭ്രാന്തി പരത്തി; തീ പിടിച്ച കപ്പലിലേതെന്ന് സംശയം
cancel
camera_alt

കൊല്ലം തീരത്തടിഞ്ഞ ബാരൽ, അറബിക്കടലിൽ തീപിടിച്ച വാൻഹായ്​ 503 കപ്പൽ

ഓച്ചിറ: കടലിലൂടെ ബാരൽ ഒഴുകിയെത്തിയത് തീരദേശത്ത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് ഭാഗികമായി കത്തിയ നിലയിലുള്ള ബാരൽ ആലപ്പാട് ശ്രായിക്കാട് ആവണിമുക്കിനു സമീപം തീരത്തടിഞ്ഞത്. അറബിക്കടലിൽ തീപിടിച്ച വാൻഹായ്​ 503 കപ്പലിൽനിന്ന് ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നു.

ബാരൽ ശ്രദ്ധയിൽപെട്ടതോടെ, മത്സ്യത്തൊഴിലാളികൾ ഉടൻതന്നെ ഓച്ചിറ പൊലീസിൽ വിവരം അറിയിച്ചു. ബാരൽ കാലിയാണെന്നാണ് പൊലീസ് പറയുന്നത്. സ്ഥലത്ത്​ പൊലീസ്​ കാവലേർപ്പെടുത്തി. ബാരൽ പരിശോധിക്കാൻ കപ്പൽ കമ്പനി നിയോഗിച്ച വിദഗ്​ധർ വൈകാതെ എത്തുമെന്നാണ്​ അധികൃതർ വ്യക്തമാക്കുന്നത്​.

കസ്റ്റംസ്​ അനുമതിയോടെയായിരിക്കും ബാരൽ പരിശോധിക്കുക. കത്തിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ കൊല്ലത്തിന്‍റെ തീരമേഖലയിലുൾപ്പെടെ വൈകാതെ ഒഴുകിയെത്തുമെന്ന്​ നേരത്തെ അറിയിപ്പുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barrelKollam coastCargo Ship Fire
News Summary - Partially burnt barrel washes up on Kollam coast
Next Story