Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബുധനാഴ്ച ഭാഗിക ഗതാഗതനിയന്ത്രണം
text_fieldsbookmark_border
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തൃശൂർ ഭാഗത്തുനിന്ന് പാലക്കാട്ടേക്കു പോകുന്ന വലിയ വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് തൃശൂർ-വടക്കഞ്ചേരി-ഷൊർണൂർ വഴിയിലൂടെയും ചെറുവാഹനങ്ങൾ മണ്ണുത്തിയിൽനിന്ന് തിരിഞ്ഞ് ചിറക്കേക്കോട് -താണിക്കോട്-പാണഞ്ചേരി -ചെമ്പൂത്ര വഴി പട്ടിക്കാട് വന്ന് യാത്ര തുടരണമെന്ന് പീച്ചി പൊലീസ് ഇൻസ്പെക്ടർ കെ. സതീഷ് കുമാർ നിർദേശിച്ചു.
മുടിക്കോട് സർവിസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

